Friday, March 29, 2024
-Advertisements-
KERALA NEWSആറുവർഷമായി ആർ എസ് എസ് അജണ്ടയാണ് രാജ്യത്ത് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് എസ് ഡി പി ഐ

ആറുവർഷമായി ആർ എസ് എസ് അജണ്ടയാണ് രാജ്യത്ത് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് എസ് ഡി പി ഐ

chanakya news
-Advertisements-

ഫാസിസത്തിനെതിരെ പ്രതികരിക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് ആർ എസ് എസ് ചെയ്യുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. എസ് ഡി പി ഐയുടെ 11 ആം സ്ഥാപകദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു വർഷക്കാലമായി സംഘപരിവാർ ഫാസിസ്റ്റുകളാണ് രാജ്യം ഭരിക്കുന്നതെന്നും ലക്ഷണമൊത്ത മതനിരപേക്ഷതയുടെ ശത്രുക്കളാണ് ആരും എസ് എസ് എന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസിന്റെ അജണ്ടയാണ് ബിജെപി രാജ്യത്ത് നടപ്പാക്കുന്നതെന്നും രാജ്യകാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് പാർലമെന്റ് അല്ലെന്നും അങ്ങ് നാഗ്പൂരിലെ ആരും എസ് എസ് ആസ്ഥാനത്താണെന്നും കൊറോണ കാലത്ത് മനുഷ്യരോട് ഒരു ദാക്ഷണ്യവും കാട്ടാത്തതെയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഗർഭിണികൾ അടക്കമുള്ളവരെ കള്ളക്കേസിൽ ഭീകരനിയമങ്ങൾ ചുമത്തി ജയിലിലടയ്ക്കാണ് ലോക്ക് ഡൗണിന്റെ മറവിൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള മോദി സർക്കാർ ശ്രമിക്കുനന്നതെന്നും കെ കെ അബ്ദുൽ ജബ്ബാർ പറഞ്ഞു.

-Advertisements-