Saturday, April 20, 2024
-Advertisements-
KERALA NEWSആറ്റുകാൽ പൊങ്കാല നടന്നത് വീടുകളിൽ, ക്ഷേത്ര പരിസരം വൃത്തിയാക്കാൻ ചിലവഴിച്ചത് ലക്ഷങ്ങൾ ; അഴിമതിയിൽ വിശദീകരണം...

ആറ്റുകാൽ പൊങ്കാല നടന്നത് വീടുകളിൽ, ക്ഷേത്ര പരിസരം വൃത്തിയാക്കാൻ ചിലവഴിച്ചത് ലക്ഷങ്ങൾ ; അഴിമതിയിൽ വിശദീകരണം ആവിശ്യപ്പെട്ട് മുഖ്യമന്ത്രി

chanakya news
-Advertisements-

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ മറവിൽ നടന്ന വൻ അഴിമതിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടിപ്പർ ലോറികൾ വാടകയ്‌ക്കെടുത്ത സംഭവത്തിലാണ് അഴിമതി നടന്നത്. പൊങ്കാല കഴിഞ്ഞതിന് ശേഷം പരിസരം വൃത്തിയാക്കുന്നതിനായാണ് 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തത് ടിപ്പർ ലോറികളുടെ വാടകയിനത്തിൽ 357800 രൂപ ചിലവഴിച്ചതായും കോർപറേഷൻ രേഖകളിൽ പറയുന്നു.

അതേസമയം കോവിഡ് സാഹചര്യം അണ്ണാക്കിലെടുത്ത് ഭക്തർ വീടുകളിൽ തന്നെയാണ് പൊങ്കാല അർപ്പിച്ചത് ക്ഷേത്ര പരിസരത്ത് വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. വീടുകളിൽ പൊങ്കാല അർപ്പിച്ചതിന് ലക്ഷങ്ങൾ മുടക്കി ടിപ്പർ ലോറി വാടകയ്‌ക്കെടുത്തത് അഴിമതിയാണെന്ന് ചൂണ്ടി കാണിച്ച് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ് നായർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു . ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. നഗരസഭാ മേയർ ആര്യ രാജേന്ദ്രനുൾപ്പടയുള്ളവരുടെ അറിവിടെയാണ് അഴിമതി നടന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.

-Advertisements-