Friday, March 29, 2024
-Advertisements-
KERALA NEWSആലപ്പുഴയിലെ മഹിളാ മന്ദിരത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി

ആലപ്പുഴയിലെ മഹിളാ മന്ദിരത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി

chanakya news
-Advertisements-

ആലപ്പുഴ : ആലിശേരിയിൽ പ്രവർത്തിക്കുന്ന മഹിളാ മന്ദിരത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. എറണാകുളം സ്വദേശികളായ പെൺകുട്ടികളെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ പെൺകുട്ടികൾ മഹിളാ മന്ദിരത്തിൽ നിന്നും പുറത്ത് കടക്കുകയായിരുന്നു.

മഹിളാ മന്ദിരത്തിന്റെ മതിൽ ചാടി കടന്നാണ് പെൺകുട്ടികൾ രക്ഷപെട്ടതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. രാത്രി ഏറെ വൈകിയും പെൺകുട്ടികൾക്കായുള്ള തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഹിളാ മന്ദിരം ജീവനക്കാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമീപപ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മഹിളാ മന്ദിരത്തിൽ നിന്നും പുറത്ത് കടക്കുന്നതിനായി പെൺകുട്ടികളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. മഹിളാ മന്ദിരത്തിലെ മറ്റ് അന്തേവാസികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടികളെ ഉടൻ കണ്ടെത്താനാകുമെന്ന് പോലീസ് അറിയിച്ചു.

-Advertisements-