Friday, April 19, 2024
-Advertisements-
KERALA NEWSആർഎസ്എസ്, ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവരുടെ വ്യക്തി വിവരങ്ങൾ എസ്‌ഡിപിഐ ക്ക് ചോർത്തി നൽകിയ സംഭവത്തിൽ പോലീസ്...

ആർഎസ്എസ്, ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവരുടെ വ്യക്തി വിവരങ്ങൾ എസ്‌ഡിപിഐ ക്ക് ചോർത്തി നൽകിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ച് വിടാൻ നിർദേശം

chanakya news
-Advertisements-

ഇടുക്കി : പോലീസ് ശേഖരണത്തിലുള്ള ആർഎസ്എസ്, ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവരുടെ വ്യക്തി വിവരങ്ങൾ എസ്‌ഡിപിഐ ക്ക് ചോർത്തി നൽകിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ച് വിടാൻ നിർദേശം. തൊടുപുഴ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ അനസ് പികെ യെയാണ് സർവ്വീസിൽ നിന്നും പിരിച്ച് വിടുന്നത്. പിരിച്ച് വിടാനുള്ള കാരണം കാണിക്കൽ നോട്ടീസ് അനസിന് നൽകിയിരിക്കുകയാണ്.

പോലീസിന്റെ ഔദ്യോഗിക വിവരങ്ങൾ അനസ് എസ്ഡിപിഐക്ക് ചോർത്തി നൽകിയതായി നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയതിന് പിന്നാലെയാണ് കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

പോലീസുകാരനെ പിരിച്ചുവിടനാണ് ശുപാർശ ചെയ്തിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ അനസിനെ സർവീസിൽ നിന്നും പിരിച്ച് വിടും. ജില്ലാ പോലീസ് മേധാവിയാണ് നോട്ടീസ് നൽകിയത്. ബിജെപി,ആർഎസ്എസ് നേതാക്കൾ ഉൾപ്പടെ സംഘപരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്ന നിരവധി പേരുടെ വ്യക്തി വിവരങ്ങളാണ് പോലീസ് ഉദ്യോഗസ്ഥൻ എസ്ഡിപിഐക്ക് ചോർത്തി നൽകിയത്. മറ്റൊരു കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകരെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന്റെ ഔദ്യോഗിക വിവരങ്ങൾ ചോർത്തിയെടുത്തതായുള്ള വിവരങ്ങൾ ലഭിച്ചത്.

പ്രാഥമിക അന്വേഷണത്തിൽ തന്നെ അനസ് കുറ്റം ചെയ്തതായി കണ്ടെത്തിയതിനാൽ അനസിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് നർകോട്ടിക്ക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

-Advertisements-