Saturday, April 20, 2024
-Advertisements-
KERALA NEWSആർ എസ് എസ് എസ് മായി സുകുമാരന് അടുത്ത ബന്ധം ചിത്രങ്ങൾ പങ്കുവെച്ചു സന്ദീപ് വാര്യർ

ആർ എസ് എസ് എസ് മായി സുകുമാരന് അടുത്ത ബന്ധം ചിത്രങ്ങൾ പങ്കുവെച്ചു സന്ദീപ് വാര്യർ

chanakya news
-Advertisements-

മലയാളത്തിന്റെ പ്രിയ നടനായിരുന്ന സുകുമാരന്റെ രാഷ്ട്രീയ നിലപാടുകളെ ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളും കുറിപ്പുകളും ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. 1991 ൽ തിരുവനന്തപുരം കരമന യിൽ വച്ച് നടന്ന ആർഎസ്എസ് പ്രാഥമിക സംഘ ശിക്ഷ വർഗിൽ നടൻ സുകുമാരൻ പങ്കെടുത്ത ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പും ചിത്രങ്ങളും കാണാം…

ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ സുകുമാരൻ. തന്റെ പൈതൃകത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. സംഘ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ‘വിചാരധാര’ വായിച്ചിരുന്നു. അദ്ദേഹത്തിനോടുള്ള എന്റെ ഇഷ്ടം ഞാൻ നേരത്തെയും പല തവണ പറഞ്ഞിട്ടുണ്ട്.

1991 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തിരുവനന്തപുരം കരമനയിൽ നടന്ന പ്രാഥമിക സംഘശിക്ഷാ വർഗ്ഗിൽ സുകുമാരൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച് വന്നെത്തി. ഈ ചിത്രങ്ങളിൽ ഉള്ള സംഘ കാര്യകർത്താക്കൾ ആരൊക്കെയാണെന്ന് തിരിച്ചറിയുന്നവർ കമൻറ് ചെയ്യുമല്ലോ.

-Advertisements-