Thursday, April 18, 2024
-Advertisements-
KERALA NEWSആ വിഷമം എന്റെ കൂടെ എന്നുമുണ്ടാകും അതിൽ നിന്നും മോചനമുണ്ടാകില്ല ; സങ്കടത്തോടെ മഞ്‍ജു വാര്യർ

ആ വിഷമം എന്റെ കൂടെ എന്നുമുണ്ടാകും അതിൽ നിന്നും മോചനമുണ്ടാകില്ല ; സങ്കടത്തോടെ മഞ്‍ജു വാര്യർ

chanakya news
-Advertisements-

മലയാള സിനിമയിൽ ദിലീപ് നായകനായ ലോഹിതദാസ് ചിത്രത്തിൽ കൂടി നായിക വേഷത്തിൽ എത്തിയ താരമാണ് മഞ്ജു വാരിയർ. സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു. ദിലീപിനെ പ്രണയിച്ചു വിവാഹം കഴിച്ച താരം സിനിമ ജീവിതത്തിൽ നിന്നും ഇടവേളയെടുക്കുകയും പിന്നീട് ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ചു വീണ്ടും സിനിമയിൽ തിരിച്ചെത്തിയിരുന്നു.

14 വർഷത്തിന് ശേഷം സിനിമയിൽ എത്തിയ താരം ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തിയിരിന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരുള്ള താരം ഇതിലോകവാസം വെടിഞ്ഞ അച്ഛനെ പറ്റി ഇപ്പോൾ ഓർത്തെടുകയാണ്. എപ്പോളും അച്ഛൻ മനസ്സിലുണ്ടെന്നും എത്ര വർഷം കഴിഞ്ഞാലും ആ വേദന മാറില്ലന്നും എങ്കിലും ജീവിതം മുന്നോട്ട് പോയാലെ നിവർത്തിയൊള്ളുവെന്നും മറ്റാർക്കും ഇ വേദന മാറ്റാൻ കഴിയില്ല നമ്മൾ തന്നെ നേരിട്ട് കൈകാര്യം ചെയ്യണമെന്നും താരം പറയുന്നു.

മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ചിത്രത്തിൽ അച്ഛന്റെ ചിത കത്തിക്കുന്ന സീനിയർ വളരെ വൈകാരികമായിയാണ് താൻ അഭിനയിച്ചതെന്നും അച്ഛൻ മരിച്ചു ഒരു വർഷം കഴിഞ്ഞപ്പോളാണ് ലൂസിഫർ ഷൂട്ടിംഗ് ആരംഭിച്ചതെന്നും താരം പറയുന്നു. എല്ലാവരുടെയും ജീവിതത്തിൽ നമ്മൾ പോലും അറിയാതെ അച്ഛൻ നമ്മളെ സ്വാധീനിക്കുമെന്നും അച്ഛന്റെ മരണത്തിൽ നിന്നും ഒരിക്കലും റിക്കവർ ചെയ്യാൻ കഴിയില്ലെന്നും മഞ്ജു പറയുന്നു. 2018 ലാണ് കാൻസർ രോഗത്തെ തുടർന്ന് മഞ്ജുവിന്റെ അച്ഛൻ മരണപ്പെട്ടത്.

-Advertisements-