Saturday, April 20, 2024
-Advertisements-
KERALA NEWSആ സിനിമയിൽ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ കൂട്ടിച്ചേർത്തു; അങ്ങനെയാണ് ദിലീപും കാവ്യയും പ്രണയത്തിലാകുന്നത്‌

ആ സിനിമയിൽ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ കൂട്ടിച്ചേർത്തു; അങ്ങനെയാണ് ദിലീപും കാവ്യയും പ്രണയത്തിലാകുന്നത്‌

chanakya news
-Advertisements-

മിമിക്രി കലാ രംഗത്ത് നിന്നും മലയാള സിനിയിൽ എത്തുകയും പിന്നീട് ജനപ്രീയ നടനെന്ന അംഗീകാരം ലഭിക്കുകയും ചെയ്ത നടനാണ് ദിലീപ്. മലയാള സിനിമയിൽ വിവാദങ്ങൾ നിറഞ്ഞ താരം ആദ്യ വിവാഹ മോചനത്തിന് ശേഷം കാവ്യ മാധവനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. പ്രമുഖ നടിയുമായി ബന്ധപ്പെട്ട് ഇപ്പോളും കേസിന്റെ നൂലാമാലകളുമായി കോടതി കയറിറങ്ങുന്ന ദിലീപിനെ കുറിച്ച് നിരവധി ആരോപണങ്ങളാണ് ഉയർന്നുവരുന്നത്.

കാവ്യയുമായുള്ള വിവാഹത്തിന് മുൻപും ഇരുവരും പ്രണയത്തിലാണെന്ന് ചില വാർത്തകൾ പ്രചരിച്ചിരിച്ചിരുന്നു അതിനെ സത്യമാകുന്ന തരത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സിനിമ മാധ്യമ പ്രവർത്തകൻ പല്ലിശേരി. സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്ന ദിലീപിന്റെയും കാവ്യാമാധവന്റെയും പ്രണയം മീശമാധവൻ എന്ന സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ വെച്ചാണ് പുറം ലോകം അറിഞ്ഞതെന്നാണ് ഇദ്ദേഹം പറയുന്നത്.
മീശമാധവന്റെ സംവിധായകൻ ലാൽ ജോസ് ദിലീപിന്റെ അടുത്ത സുഹൃത്താണെന്നും ദിലീപിന്റെ പ്രത്യേക താല്പര്യ പ്രകാരം രണ്ട് സീനുകൾ മീശമാധവൻ സിനിമയിൽ കൂട്ടിച്ചേതാണെന്നും മച്ചിൽ നിന്നും ഒളിച്ചു കടന്ന് കാവ്യാമാധവന്റെ അരിഞ്ഞാണം കട്ടുകൊണ്ട് പോകുന്ന രംഗം ചിത്രീകരിച്ചത് ദിലീപ് നിർബന്ധം പിടിച്ചപ്പോളാണെന്നും പല്ലിശേരി പറയുന്നു.

അന്ന് മുതലാണ് ഇരുവരുടെയും പ്രണയം സിനിമ ലോകം ചർച്ച ചെയ്യാൻ തുടങ്ങിയതെന്നും ഇ കാര്യങ്ങൾ തന്റെ സുഹൃത്തായ കൊച്ചിൻ ഹനീഫയെ വിളിച്ച് ചോദിച്ചപ്പോൾ തന്റെ മഞ്ഞ കണ്ണട എടുത്ത് മാറ്റാനുമാണ് അന്ന് അദ്ദേഹം പ്രതികരിച്ചതെന്നും എന്നാൽ ഇപ്പോൾ അത് സത്യമായെന്നും പല്ലിശേരി പറയുന്നു.

-Advertisements-