Friday, April 19, 2024
-Advertisements-
ENTERTAINMENTഇച്ചാക്കയുടെ മുഖത്ത് നോക്കി അങ്ങനെ പറയാൻ കഴിയില്ല സാർ; മോഹൻലാൽ അന്ന് ജോഷിയോട് പറഞ്ഞത്

ഇച്ചാക്കയുടെ മുഖത്ത് നോക്കി അങ്ങനെ പറയാൻ കഴിയില്ല സാർ; മോഹൻലാൽ അന്ന് ജോഷിയോട് പറഞ്ഞത്

chanakya news
-Advertisements-

ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായ താരങ്ങളാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാലും മമ്മൂട്ടിയും. വർഷങ്ങളായി സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കുന്ന ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിക്കുകയും അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. നായകൻ, പ്രതിനായകൻ, സുഹൃത്തുക്കൾ എന്നീ വേഷങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1990 ൽ ഇറങ്ങിയ ചിത്രത്തിൽ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ജോഷി. മമ്മൂട്ടി എന്ന സിനിമ നടനായി മമ്മൂട്ടി സിനിമയിൽ വേഷമിട്ടപ്പോൾ മോഹൻലാലും സിനിമയിൽ നായക വേഷത്തിൽ എത്തുകയായിയിരുന്നു. അതിന്റെ തിരക്കഥ വായിച്ച ശേഷം അതിലെ സീനിലെ ഡയലോഗുകൾ മാറ്റണമെന്ന് മോഹൻലാൽ ആവിശ്യപെട്ടെന്നും ജോഷി പറയുന്നു.
mohan lal latest
നിങ്ങളെക്കാൾ നന്നായി ഇവർ അഭിനയിക്കും, ഇപ്പോൾ സിനിമ ഇറങ്ങുന്നില്ലലോ ഇറങ്ങുന്നതെല്ലാം പൊട്ടുകയാണെല്ലോ എന്ന് മോഹൻലാലിന്റെ കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന തിരക്കഥ വായിച്ചിട്ടാണ് ഇത് പറ്റില്ലാന്ന് ആവശ്യപെട്ടത് അത് വായിച്ചു നോക്കിയപ്പോൾ ആ ഡയലോഗുകൾ മാറ്റുന്നതാണ് ശരിയെന്ന് തനിക്കും തോന്നിയെന്നും.അങ്ങനെയാണ് ഇ സീനുകൾ മാറ്റിയതെന്നും താരം പറയുന്നു.

-Advertisements-