Friday, April 19, 2024
-Advertisements-
KERALA NEWSഇതാണ് കരുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊറോണയെയും പേമാരിയെയും വകവയ്ക്കാതെ അർദ്ധരാത്രി ബ്ലഡ് ബാങ്കിന്...

ഇതാണ് കരുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊറോണയെയും പേമാരിയെയും വകവയ്ക്കാതെ അർദ്ധരാത്രി ബ്ലഡ് ബാങ്കിന് മുന്നിലെ ക്യു ; ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

chanakya news
-Advertisements-

നാടെങ്ങും ശക്തമായ മഴയുടെയും കോവിഡിന്റെയും ഭീതിയിൽ നിൽക്കുമ്പോൾ ഇതൊന്നും വകവയ്ക്കാതെ ആദ്യം തന്നെ രക്ഷാപ്രവർത്തനത്തിനിറങ്ങിയത് നാട്ടുകാരായിരുന്നു. രാത്രിവൈകിയും വിമാനയാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തുന്നതിനും പരിക്കേറ്റവരെ വിവിധ ഹോസ്പിറ്റലുകളിൽ എത്തിക്കുന്നതിനും നാട്ടുകാരുടെ സഹായം മുന്നിലുണ്ടായിരുന്നു. കൂടാതെ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് അർദ്ധരാത്രിയിൽപോലും രക്തദാനത്തിനായി സന്നദ്ധരായി നിരവധി ചെറുപ്പക്കാർ രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങളെല്ലാം മുൻനിർത്തിക്കൊണ്ട് നടൻ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ
ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്….

ഇതാണ് കരുതൽ.

-Advertisements-