Thursday, April 25, 2024
-Advertisements-
KERALA NEWSഇതോടെ മ-രിച്ചയാൾ ത്രിശങ്കു സ്വർഗ്ഗത്തിലായ്: ആ പാവത്തിന് സർക്കാരിന്റെ സാമ്പത്തിക സഹായവുമുണ്ടെങ്കിൽ അതും കിട്ടാത്ത ഗതികേടായി:...

ഇതോടെ മ-രിച്ചയാൾ ത്രിശങ്കു സ്വർഗ്ഗത്തിലായ്: ആ പാവത്തിന് സർക്കാരിന്റെ സാമ്പത്തിക സഹായവുമുണ്ടെങ്കിൽ അതും കിട്ടാത്ത ഗതികേടായി: പ്രതികരണവുമായി സന്തോഷ്‌ പണ്ഡിറ്റ്

chanakya news
-Advertisements-

കൊറോണ ബാധിച്ച മാഹി സ്വദേശി കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ കേരളത്തിൽ വെച്ചു മ-രിക്കുകയുണ്ടായി. എന്നാൽ ആ സംഭവത്തിൽ മ-രിച്ചയാൾ പുതുച്ചേരിക്കാരനായതിനാൽ തങ്ങളുടെ ലിസ്റ്റിൽ പെടില്ലെന്നു കേരളവും മ-രിച്ചത് കേരളത്തിൽ വെച്ചായതിനാൽ തങ്ങളുടെ ലിസ്റ്റിൽ പെടില്ലെന്ന് പുതുച്ചേരിയും പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സിനിമ താരം സന്തോഷ്‌ പണ്ഡിറ്റ്‌ രംഗത്ത്. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം, കോവിഡ് ബാധിച്ച് ഒരു മാഹി സ്വദേശി കേരളത്തില് മ-രിച്ചിരുന്നല്ലോ. എന്നാല് മ-രിച്ച ആള് പുതുച്ചേരിക്കാര൯ ആയതിനാല് ആ മ-രണം തങ്ങളുടെ ലിസ്റ്റില് പെടുത്തില്ലെന്ന് കേരളവും, പുതുച്ചേരിക്കാരനെങ്കിലും കേരളത്തില് വെച്ച് മ-രിച്ചതിനാല് തങ്ങളുടെ ലിസ്റ്റിലും പെടുത്തില്ലെന്ന് പുതുച്ചേരിയും തുറന്നു പറഞ്ഞു. ഇതോടെ മരിച്ചയാള് ത്രിശങ്കു സ്വ൪ഗ്ഗത്തിലായ്. ആ പാവത്തിന്ടെ കുടുംബത്തിന് ഭാവിയില് കോവിഡ് ബാധിച്ച് മ-രിച്ച വ്യക്തികള്ക്ക് സ൪ക്കാ൪ വല്ല സാമ്പത്തിക സഹായവും നല്കുവാ൯ പദ്ധതി കൊണ്ടു വന്നാല് ഒന്നും കിട്ടാത്ത ഗതികേടായ്. ഗൾഫിൽ വെച്ചും, മഹാരാഷ്ട്ര അടക്കം മറ്റു സംസ്ഥാനങ്ങളില് വെച്ച് മ-രണപ്പെട്ട 100 കണക്കിന് മലയാളികളെ നമ്മൾ ആരും കേരളത്തിന്റെ ലിസ്റ്റിൽ പെടുത്തുന്നുണ്ടോ? ഇല്ലല്ലോ.കാരണം അവർ മലയാളികൾ ആണെങ്കിലും മരണപ്പെട് സഥലത്താണ് അവരുടെ ഒക്കെ മരണം ഉള്പ്പെടുത്തിയത്. മറ്റു രാജ്യങ്ങളോ, മറ്റൊരു സംസ്ഥാനങ്ങളോ ഈ നിയമത്തില് ഒരു വിയോജിപ്പും പറഞ്ഞിട്ടില്ല.

ഇത്തരം പ്രശ്നങ്ങള് ആവ൪ത്തിക്കാതെ ഇരിക്കുവാ൯ ഉടനെ മാഹിയെ ഇന്നുതന്നെ കേരളത്തിൽ ലയിപ്പിക്കുക..
ഇതൊക്കെ മു൯കൂട്ടി കണ്ടതു കൊണ്ടാവണം കർണാടക സ൪ക്കാ൪ ലോക്ഡൗണിന്ടെ തുടക്കത്തില് ബോർഡർപൂർണമായും അടച്ചിടാൻ കാരണം.. ചില സ്കൂള് കുട്ടികള് class പരീക്ഷ result വന്നാല് “ഓ.. അവനേക്കാള് മിടുക്ക൯ ഞാനാണേ..ഒരു മാ൪ക്ക് എനിക്ക് അധികം കിട്ടിയേ ” എന്നും പറഞ്ഞ് രണ്ടാം സ്ഥാനക്കാരനെ കളിയാക്കാറുണ്ട്. ചില൪ മറ്റവന് മാ൪ക്കു കുറയുവാ൯ പ്രാ൪ത്ഥിക്കാറുണ്ട്. ഈ കളിയൊന്നും സംസ്ഥാനങ്ങള് പരസ്പരം കളിക്കരുത്. ഇവിടെ കൊറോണാ പ്രതിരോധം ഭംഗിയായ് ചെയ്യുന്നതാണ് പ്രധാനം. അല്ലാതെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില് നടക്കുന്ന ക്രിക്കറ്റ് മത്സരം പോലെ മ-രിച്ചവരുടെ എണ്ണം പറഞ്ഞ് കലഹിച്ച് score board എഴുതി കാണിക്കേണ്ടാ.. ഇന്ന് പുറകിലുള്ളവ൪ മുന്നിലെത്താനും, ഇന്ന് മുമ്പിലുള്ളവ൪ പുറകേ എത്താനും വെറും ഒരാഴ്ച മതി.. Eg.. കാസ൪ഗോഡ്, വയനാട് ജില്ലകള്..അതുപോലെ Brazeel, Peru, Russia, America etc രാജ്യങ്ങളുടെ അവസ്ഥയും കാണുക. ..

(വാല് കഷ്ണം…കേരളത്തില് മ-രിച്ച മാഹിക്കാരനെ ആരും കണക്കിൽ പെടുത്തേണ്ട… അയാൾ അയാളുടെ ഖബറിൽ കിടന്നോളും.. ലിസ്റ്റിൽ സ്ഥാനം കിട്ടിയാൽ ജീവിതം തിരിച്ചു കിട്ടുകയൊന്നും ഇല്ലല്ലോ.. പാവം ആ വീട്ടുകാർക്ക് കുടുംബത്തിലെ ഒരാൾ പോയി.. ഭാവിയില് ഒരുതരത്തിലുള്ള നഷ്ടപരിഹാരവും ഒരു സംസ്ഥാനത്തില് നിന്നും കിട്ടാതേയും ആയ്..)

-Advertisements-