Friday, April 19, 2024
-Advertisements-
ENTERTAINMENTഇത്രവലുതൊ ? ജൈവ വളമാണോ ? ; കപ്പയുമായി ഷീലു എബ്രഹാം ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇത്രവലുതൊ ? ജൈവ വളമാണോ ? ; കപ്പയുമായി ഷീലു എബ്രഹാം ചിത്രം ഏറ്റെടുത്ത് ആരാധകർ

chanakya news
-Advertisements-

2013 ൽ പുറത്തിറങ്ങിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂട അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഷീലു അബ്രഹാം. തുടർന്ന് ഷി ടാക്സി, കനൽ, മംഗ്ലീഷ്, സോളോ പുത്തൻ പണം, പുതിയ നിയമം തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ എന്ന ചിത്രത്തിലൂടെ നായികയായും അഭിനയിച്ച ഷീലു പ്രേക്ഷക ശ്രദ്ധ നേടി. സിനിമകളിലും സീരിയലുകളിലും താരം തന്റെ കഴിവ് തെളിയിച്ച് മുന്നേറുകയാണ്.
sheelu
സോഷ്യൽ മീഡിയയിൽ സജീവമായ ഷീലു കഴിഞ്ഞ ലോക്കഡോൺ കാലത്ത് ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ പുതിയ സംരംഭത്തെ കുറിച്ചുള്ള കാര്യങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇനി മുതൽ തന്റെ പാചകത്തെ കുറിചുള്ള വീഡിയോകളും,വിശേഷങ്ങളും യുഡ്യൂബിൽ ആരധകർക്കായി പങ്കുവെയ്ക്കുമെന്ന്ഷീലു നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷീലു എബ്രഹാമിന്റെ യുട്യൂബ് ചാനലിലെ ആദ്യത്തെ വീഡിയോ കപ്പ നടുന്നതിനെ കുറിച്ചായിരുന്നു. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ ചാനലിലെ വീഡിയോകൾ വളരെയേറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഷീലു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാവുകയാണ്. കഴിഞ്ഞ ലോക്ക് ഡൗണിൽ നട്ട കപ്പ ഈ ലോക്ക് ഡൗണിൽ കഴിക്കുന്നു എന്ന തലക്കെട്ടോട് കൂടിയാണ് ഷീലു എബ്രഹാം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത്രവലുതൊ ? ജൈവ വളമാണോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ആരാധകർ കമന്റ് നൽകിയിരിക്കുന്നത്.

-Advertisements-