Wednesday, April 24, 2024
-Advertisements-
ENTERTAINMENTഇത് സാധാരണ ചിത്രമല്ല ഒരു പക്ഷെ ഇതുകൊണ്ട് താൻ സമ്പന്നനായേക്കാം ; ആരാധിക വരച്ച് നൽകിയ...

ഇത് സാധാരണ ചിത്രമല്ല ഒരു പക്ഷെ ഇതുകൊണ്ട് താൻ സമ്പന്നനായേക്കാം ; ആരാധിക വരച്ച് നൽകിയ ചിത്രം പങ്കുവെച്ച് സത്യൻ അന്തിക്കാട്

chanakya news
-Advertisements-

ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിന് ആരാധിക നൽകിയ ചിത്രത്തിന് നന്ദി പറഞ്ഞ് സത്യൻ അന്തിക്കാട്. ബ്രഷും ചായവും ഇല്ലാതെയാണ് ഈ ചിത്രം വരച്ചിരിക്കുന്നതെന്നും. പലതരം ബട്ടൺസ് ഉപയോഗിച്ചാണ് ചിത്രം വരച്ചതെന്നും സത്യൻ അന്തിക്കാട് പറയുന്നു. എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൺസ് ന് ക്ഷാമം നേരിട്ടാൽ താൻ സമ്പന്നനായേക്കുമെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഫേസ്ബുക് കുറിപ്പിലൂടെയാണ് തന്റെ ചിത്രം അദ്ദേഹം പങ്കുവെച്ചത്.

സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :

ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂർവമായി ചിലർ എന്റെ ചിത്രവും വരച്ച് സമ്മാനിക്കാറുണ്ട്. അതിൽ നിന്നൊക്കെ വിഭിന്നമായി ജീന നിയാസ് എന്ന ചിത്രകാരി ഒരു ചിത്രത്തിലൂടെ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടൻസ് കൊണ്ടാണ് അവർ ഈ ചിത്രം പൂർത്തിയാക്കിയത്. അതും 24 ചതുരശ്രയടി വലുപ്പത്തിൽ. ഈ ചിത്രത്തെ മുൻ നിർത്തി ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ ‘ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ അംഗീകാരം അവർക്കു ലഭിച്ചിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്ന വാർത്തയാണ്. ജീന നിയാസിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

ഇനി എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാദ്ധ്യതയുണ്ട്.
കാരണം പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എഴുപത്തെട്ട്‍ ബട്ടണുകൾ കൊണ്ട് തീർത്ത ഈ ചിത്രം ഞാനിവിടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.

-Advertisements-