Friday, April 19, 2024
-Advertisements-
NATIONAL NEWSഇനി ആരോഗ്യ പ്രവർത്തകർക്ക് നേരെ ആ-ക്രമണം നടത്തിയാൽ ക്രിമിനൽ കുറ്റം: ഓർഡിനൻസ് പുറത്തിറക്കി കേന്ദ്രസർക്കാർ

ഇനി ആരോഗ്യ പ്രവർത്തകർക്ക് നേരെ ആ-ക്രമണം നടത്തിയാൽ ക്രിമിനൽ കുറ്റം: ഓർഡിനൻസ് പുറത്തിറക്കി കേന്ദ്രസർക്കാർ

chanakya news
-Advertisements-

ഡൽഹി: രാജ്യത്തെ കൊറോണ വേറെ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ആരോഗ്യ പ്രവർത്തകർക്ക് നേരെ ആ-ക്രമണം നടത്തുകയും ചെയ്താൽ ഇനി അത് ക്രിമിനൽകുറ്റം ആകും. ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിന് വേണ്ടി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. ഇതേതുടർന്ന് ആരോഗ്യ പ്രവർത്തകരെ ആ-ക്രമിച്ചാൽ മൂന്ന് മാസം മുതൽ ഏഴ് വർഷം വരെ തടവു ലഭിച്ചേക്കാം. 1897 പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്രം ഇത്തരത്തിലൊരു സുരക്ഷ ഒരുക്കിയിരിക്കുന്നത്.

പുതിയ നിയമ ഭേദഗതി പ്രകാരം ആരോഗ്യ പ്രവർത്തകരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താൽ മൂന്ന് മാസം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കും. കൂടാതെ 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കും ആ-ക്രമണം നടത്തുകയോ മുറിവേൽപ്പിക്കുകയും ചെയ്താൽ ആറു ഈ മാസം മുതൽ ഏഴ് വർഷം വരെ ശിക്ഷ ഉയരുകയും ചെയ്യും. ഇതിനു ഒരുലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടിയും വരും.

വാഹനങ്ങളോ വീടുകളോ തകർക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും അതിനോടൊപ്പം തന്നെ വലിയ തുകയും അടയ്‌ക്കേണ്ടി വരും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഡ്യൂട്ടിയിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെ വ്യാപകമായി നടത്തുന്ന ആ-ക്രണമങ്ങൾ കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നത്.

-Advertisements-