Thursday, April 25, 2024
-Advertisements-
NATIONAL NEWSഇനി ഗ്യാസ് തീർന്നാൽ വളരെ എളുപ്പത്തിൽ വാട്സാപ്പ് വഴി ബുക്ക് ചെയ്യാം

ഇനി ഗ്യാസ് തീർന്നാൽ വളരെ എളുപ്പത്തിൽ വാട്സാപ്പ് വഴി ബുക്ക് ചെയ്യാം

chanakya news
-Advertisements-

ഡൽഹി: ഇനി മുതൽ വാട്സാപ്പിൽ കൂടി ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കുന്ന സംവിധാനവുമായി ഭാരത് ഗ്യാസ്. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും വാട്സാപ്പ് വഴി സന്ദേശമയച്ച ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ രാജ്യത്തെ ഏഴുകോടി ഉപഭോക്താക്കൾക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ ഗ്യാസ് ബുക്ക് ചെയ്യുന്നതിനുവേണ്ടി ഫോണിൽ നിന്ന് മെസ്സേജ് അയക്കുന്നതിന് ഉള്ള സംവിധാനവും ഓൺലൈൻ ആപ്ലിക്കേഷനും മറ്റും. ഇതിനുപുറമേയാണ് വാട്സപ്പ് സന്ദേശത്തോടെ എളുപ്പത്തിൽ ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനവുമായി ഭാരത് ഗ്യാസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഉപഭോക്താക്കൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.

നിങ്ങളുടെ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും 1800 22 4344 എന്ന നമ്പറിലേക്ക് ഹായ് എന്ന സന്ദേശം അയയ്ക്കുക. അതിനു മറുപടിയായുള്ള സന്ദേശം എത്തി കഴിയുമ്പോൾ book എന്നോ അല്ലെങ്കിൽ 1 എന്ന സാംഖ്യയോ ടൈപ്പ് ചെയ്തു അയയ്ക്കുക. തുടർന്ന് ബുക്കിങ് നമ്പർ അടക്കമുള്ള കാര്യങ്ങൾ ഉടൻതന്നെ നിങ്ങളുടെ വാട്സാപ്പിലേക്ക് എത്തുന്നതായിരിക്കും. ഭാരത് ഗ്യാസിന്റെ പുതിയ ബുക്കിങ് സംവിധാനം ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.

-Advertisements-