Thursday, March 28, 2024
-Advertisements-
NATIONAL NEWSഇന്ത്യയിലെ രാമക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു രാമായണ എക്സ്പ്രെസുമായ ഇന്ത്യൻ റയിൽവേ

ഇന്ത്യയിലെ രാമക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു രാമായണ എക്സ്പ്രെസുമായ ഇന്ത്യൻ റയിൽവേ

chanakya news
-Advertisements-

രാമായണത്തിലെ കഥകളുടെ ഭാഗങ്ങളും ചിത്രങ്ങളും ഉൾപെടുത്തികൊണ്ട് രാമായണ എക്സ്പ്രസ്സ്‌ എന്ന പേരിൽ ട്രെയിൻ സർവീസ് തുടങ്ങാനുള്ള തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ പ്രാധാന രാമക്ഷേത്രങ്ങളെ ബന്ധിപ്പിക്കുവാൻ വേണ്ടിയാണ് ഇത്തരം ഒരു സർവീസ് തുടങ്ങാൻ സർക്കാർ തീരുമാനമിട്ടിരിക്കുന്നത്. അടുത്ത മാസം പത്തോടുകൂടി ആദ്യ ട്രെയിൻ പുറത്തിറങ്ങുമെന്ന് റയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവിനെ മുൻനിർത്തി പി ടി എ റിപ്പോർട്ട്‌ പുറത്ത് വന്നിട്ടുണ്ട്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തും രാമായണ എക്സ്പ്രസ്സ്‌ സർവീസ് നടത്തുവാൻ വേണ്ടിയുള്ള തീരുമാനത്തിലാണ് ഇന്ത്യൻ റെയിൽവേ. എല്ലാവർക്കും ഉപകരിക്കാൻ വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം. ട്രെയിനിന്റെ ഉൾവശത്തും പുറത്തുമായി രാമായണത്തിന്റെ തീം ഉപയോഗിച്ച് ആയിരിക്കും രൂപകൽപ്പന ചെയ്യുക. അതോടൊപ്പം ഓരോ കോച്ചിലും രാമായണ ഭജന കേൾക്കുവാനുള്ള സൗകര്യവും ഒരുക്കും. ഇതിന് മുൻപും ഇന്ത്യൻ റെയിൽവേ 800 പേർക്ക് യാത്ര ചെയ്യാവുന്ന ശ്രീരാമ എക്സ്പ്രസുകൾ ശ്രീരാമാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഓടിച്ചിരുന്നു.

-Advertisements-