Saturday, April 20, 2024
-Advertisements-
KERALA NEWSഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത് രാമരാജ്യം വെറുപ്പിൻ്റെയും അധികാരത്തിൻ്റെയും ഇടമാണ്

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത് രാമരാജ്യം വെറുപ്പിൻ്റെയും അധികാരത്തിൻ്റെയും ഇടമാണ്

chanakya news
-Advertisements-

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനോട് അനുബന്ധിച്ചു തറകല്ല് ഇട്ടതിന് പിന്നാലെ അതിനെ അനൂകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. സിനിമ മേഖലയിൽ ഉള്ളവർ മുതൽ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ വരെ രാമക്ഷേത്ര വിഷയത്തിൽ നിലപാടുകൾ തുറന്ന് എഴുതിയിരുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഫെമിസ്റ്റും ഇടത്പക്ഷ സഹയാത്രികയുമായ രേവതി സമ്പത്ത് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

രേവതി സമ്പത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്. രാമൻ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോൾ ഭയമുണ്ട് . രാമരാജ്യം വെറുപ്പിൻ്റെയും അധികാരത്തിൻ്റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വർഗീയവാദികൾ കരുതുന്നു.

എന്നാലങ്ങനെ അല്ല കാരണം
കാലം വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും. ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ട്. ചരിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞുനോക്കിയാൽ മനസിലാകും.രാമൻ ‘ഉത്തമപുരുഷൻ’ ആയി വിശ്വസിക്കുന്നവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിൻ്റെ തുടർച്ചയാണ്, ഐതിഹ്യത്തിൻ്റേതല്ല. മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാൻ ആവില്ല.

-Advertisements-