Thursday, April 25, 2024
-Advertisements-
NATIONAL NEWSഇന്ത്യയിൽ ഏപ്രിൽ 14 ന് ശേഷവും ലോക്ക് ഡൗൺ ? ; രണ്ട് മാസം ലോക്ക്...

ഇന്ത്യയിൽ ഏപ്രിൽ 14 ന് ശേഷവും ലോക്ക് ഡൗൺ ? ; രണ്ട് മാസം ലോക്ക് ഡൗൺ വേണമെന്ന് നിർദേശം

chanakya news
-Advertisements-

ഇന്ത്യയിൽ ഏപ്രിൽ 14 ന് ശേഷവും ലോക്ക് ഡൗൺ ഉണ്ടേയാക്കാമെന്ന് സൂചന. രണ്ട് മാസം ലോക്ക് ഡൗൺ വേണമെന്ന് നിർദേശം കോവിഡ് പടർന്ന് പിടിക്കുന്നത് ഒഴിവാക്കാൻ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള 21 ദിവസം മതിയാകില്ല എന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥികൾ നടത്തിയ പഠന റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിർദേശം അവർ മുന്നോട്ട് വെയ്ക്കുന്നത്.ജനസംഖ്യയിൽ ചൈനക്ക് തൊട്ടുതാഴെയുള്ള ഇന്ത്യയെ പോലെ ഒരു രാജ്യത്ത് പൂർണമായും കൊറോണ വൈറസ് പടരുന്നത് തടയണം എങ്കിൽ 49ദിവസം വരെ ലോക്ക് ഡൌൺ തുടരണം എന്നും അവർ പറയുന്നു.

ഇന്ത്യയിലേ ജന സാന്ദ്രത,സാമൂഹ്യ ഇടപെടൽ,പ്രായം എന്നിവ കണക്കിൽ എടുത്താണ് ഇ റിപ്പോർട്ട്‌.ഇന്ത്യയുടെ അത്രയും ജനസംഖ്യ ഇല്ലാത്ത ഇറ്റലി പോലെയുള്ള രാജ്യങ്ങൾ അടച്ചിടൽ തുടരുമ്പോൾ ഇന്ത്യക്കും അത്തരത്തിൽ മുന്നോട്ട് പോയാൽ മാത്രമേ പൂർണമായും വൈറസിനെ ചെറുക്കൻ കഴിയുകയുള്ളു എന്നും പഠനം പറയുന്നു.

21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടും ഇന്ത്യയിൽ ജനങ്ങൾ തമ്മിലുള്ള ഇടപെടൽ പൂർണമായും നിർത്താൻ കഴിയാത്തതും അടച്ചിടാൻ ഉള്ള സാധ്യതകൾ ഇനിയും വർധിക്കുമെന്നും പഠനത്തിൽ ചൂണ്ടി കാണിക്കുന്നു.കൂടുതൽ ശ്കതമായ നടപടികൾ ഉണ്ടായാൽ മാത്രമേ രോഗം പടരുന്നതിൽ നിന്നും ഇന്ത്യക്ക് മുക്തമാകാൻ കഴിയൂവെന്നും നിലവിൽ വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാൻ ഉള്ള നിർദേശം,കടകൾ അടച്ചിടുക തുടങ്ങിയത് ഗുണം ചെയ്തിട്ടുണ്ടെന്നും ഗവേഷണം നടത്തിയവർ വിലഇരുത്തുന്നു.

-Advertisements-