Friday, March 29, 2024
-Advertisements-
NATIONAL NEWSഇന്ത്യൻ പാസ്പോർട്ട്‌ ഉടമകൾക്ക് ഇനി വിസയില്ലാതെ 16 രാജ്യങ്ങൾ സന്ദർശിക്കാം

ഇന്ത്യൻ പാസ്പോർട്ട്‌ ഉടമകൾക്ക് ഇനി വിസയില്ലാതെ 16 രാജ്യങ്ങൾ സന്ദർശിക്കാം

chanakya news
-Advertisements-

ഇന്ത്യൻ പാസ്പോർട്ട്‌ ഉടമകൾക്ക് ഇനി വിസയില്ലാതെ 16 രാജ്യങ്ങൾ സന്ദർശിക്കാം. ഭൂട്ടാന്‍, നിയു ദ്വീപ്, സമോവ, സെനഗല്‍, ബാര്‍ബഡോസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനഡീന്‍സ്, ഡൊമിനിക്ക, ഗ്രനേഡ, ഹെയ്തി, ഹോങ്കോങ്, മാലദ്വീപ്, മൊറീഷ്യസ്, മോണ്ട്‌സെറാത്ത്, നേപ്പാള്‍ സെര്‍ബിയ എന്നീ രാജ്യങ്ങളാണ് വീസ രഹിത പ്രവേശനം നല്‍കുന്നത്. ഇതോടൊപ്പം 43 രാജ്യങ്ങൾ വീസ ഓണ്‍ അറൈവലും, 36 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇവീസ സൗകര്യവും നൽകുന്നുണ്ടെന്ന് രാജ്യസഭയ്ക്കു നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രേഖാമൂലം അറിയിച്ചു.

സുഗമമായ രാജ്യാന്തര യാത്രകൾക്കായി ഇന്ത്യക്കാര്‍ക്ക് വീസ രഹിത യാത്ര, വിസ ഓണ്‍അറൈവല്‍, ഇവീസ സൗകര്യങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.
ഇവീസ സൗകര്യമുള്ള 26 രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലന്‍ഡ്, മലേഷ്യ എന്നിവയും, വീസ ഓണ്‍ അറൈവല്‍ നല്‍കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ  ഇറാന്‍, ഇന്തൊനീഷ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളും ഉണ്ടെന്നു മന്ത്രി അറിയിച്ചു.

-Advertisements-