Thursday, April 18, 2024
-Advertisements-
NATIONAL NEWSഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ കേന്ദ്രസർക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ കേന്ദ്രസർക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

chanakya news
-Advertisements-

ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ സർക്കാരിന്റെ ജോലി ദേശീയ താല്പര്യം സംരക്ഷിക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ രാജ്യം മുൻപത്തെ രീതിയിലുള്ള അവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി എന്തുകൊണ്ട് കേന്ദ്രസർക്കാർ നിർബന്ധം പിടിക്കുന്നില്ല?. നമ്മുടെ രാജ്യത്തെ 20 ജവാന്മാരെ കൊലപ്പെടുത്തിയ ചൈനയെ ന്യായീകരിക്കാൻ അനുവദിക്കുന്നത് എന്തിന്.? ഗാലവൻ താഴ്വരയുടെ ഭൂമിശാസ്ത്രപരമായ പരമാധികാരത്തെ എന്തുകൊണ്ട് പരാമർശിക്കുന്നില്ല.? തുടങ്ങിയ മൂന്ന് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ട്വിറ്ററിലൂടെ ഉയർത്തിയത്.

ഇരു രാജ്യങ്ങളിലെയും പ്രതിനിധികളുടെ ചർച്ചയ്ക്കു ശേഷമുള്ള പ്രസ്താവനകളും ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. സമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‌യിയും തമ്മിൽ ടെലിഫോണിലൂടെ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും അതിർത്തിയിൽനിന്ന് പിൻമാറ്റത്തിന് തീരുമാനമെടുത്തത്.

-Advertisements-