Thursday, April 25, 2024
-Advertisements-
NATIONAL NEWSഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി കള്ളം പറഞ്ഞെന്ന് രാഹുൽ ഗാന്ധി

ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി കള്ളം പറഞ്ഞെന്ന് രാഹുൽ ഗാന്ധി

chanakya news
-Advertisements-

ഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് നുഴഞ്ഞുകയറ്റം നടത്തിയെന്ന് സ്ഥിതീകരിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക രേഖകൾ പ്രസിദ്ധീകരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. ചൈനീസ് കടന്നുകയറ്റം പ്രതിരോധമന്ത്രാലയം സമ്മതിച്ചുവെന്നുള്ള വാർത്ത വന്നാൽ പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു. മെയ് 5 മുതൽ നിയന്ത്രണരേഖയിലും ഗാൽവൻ താഴ്വരയിലും ചൈന അതിക്രമം നടത്തുകയുണ്ടായി. കൂടാതെ 17ന് ഗോഗ്ര, പാങ്കോങ്, തുടങ്ങിയ മേഖലകളിലും ചൈനീസ് അതിക്രമണം നടക്കുകയുണ്ടായി.

സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി ഇരുരാജ്യത്തെയും സായുധസേനകൾക്കിടയിൽ ആശയവിനിമയം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെയ് മുതൽ അതിർത്തിയിൽ നടന്ന നുഴഞ്ഞുകയറ്റവും സംഘർഷവും ജൂൺ 15 ഓടുകൂടി ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യയുടെ 20 സൈനികർ വീരമൃത്യു വരികയും ചൈനയുടെ നാൽപതിലധികം സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയോ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

-Advertisements-