Friday, April 19, 2024
-Advertisements-
NATIONAL NEWSഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും വന്ന ചൈനീസ് നിർമിത ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു

ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും വന്ന ചൈനീസ് നിർമിത ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു

chanakya news
-Advertisements-

പഞ്ചാബ് : അമൃത്സർ സെക്റ്ററിലെ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും വന്ന ചൈനീസ് നിർമിത ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. ഇതിനെ തുടർന്ന് ഡ്രോൺ കണ്ടെത്തിയ മേഖലയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. നിരീക്ഷണ ക്യാമറകൾ ഘടിപ്പിച്ച ഡ്രോണാണ് സൈന്യം വെടിവെച്ചിട്ടത്.

ഡ്രോൺ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സുരക്ഷാ ഏജൻസികൾക്കും പോലീസിനും നൽകിയതായി ബിഎസ്എഫ് അറിയിച്ചു. അതിർത്തിയിലെത്തിയ ഡ്രോണിനെ പരാബോംബ് ഉപയോഗിച്ച് തീ പിടിപ്പിക്കുകയും തുടർന്ന് വെടിവെച്ചിടുകയുമായിരുന്നു. ഡ്രോൺ കണ്ടത്തിയതിനെ തുടർന്ന് അതിർത്തിയിലും സമീപ പ്രദേശങ്ങളിലും സൈന്യം വ്യാപകമായ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

-Advertisements-