Tuesday, April 23, 2024
-Advertisements-
KERALA NEWSഇന്ന് ചുഴലിക്കാറ്റിന് സാധ്യത: ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് ചുഴലിക്കാറ്റിന് സാധ്യത: ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

chanakya news
-Advertisements-

തിരുവനന്തപുരം: അറബിക്കടലിനും ലക്ഷദീപിനും തെക്കൻ കർണ്ണാടക തീരത്തിനും ഇടയിലായി ഉണ്ടായ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റടിക്കാൻ സാധ്യത ഉണ്ടെന്ന് റിപ്പോർട്ട്‌. ഇതേ തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്തു സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

കേരളത്തെ കൂടാതെ കർണ്ണാടക, മഹാരാഷ്ട്ര, ലക്ഷദീപ് തുടങ്ങിയ ഇടങ്ങളിലും ശക്തമായ മഴയുണ്ടാകും. “നിസർഗ” എന്ന പേരിൽ അറിയപ്പെടുന്ന ചുഴലികാറ്റാണ് വീശുക. ഇത് ചൊവ്വാഴ്ചയോടെ വീശി മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തീരത്തെത്തും. അറബിക്കടലിൽ താപനില കൂടുതലായതിനാൽ ചുഴലിക്കാറ്റിന്റെ തീവ്രതയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

-Advertisements-