Thursday, April 25, 2024
-Advertisements-
KERALA NEWSഇരുട്ടത് കൊറോണയുടെ കണ്ണ് നോക്കി അടിക്കണം ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് ലിജോ ജോസ് പല്ലിശ്ശേരി

ഇരുട്ടത് കൊറോണയുടെ കണ്ണ് നോക്കി അടിക്കണം ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് ലിജോ ജോസ് പല്ലിശ്ശേരി

chanakya news
-Advertisements-

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന ഇന്ത്യയിൽ ദിവസങ്ങളായി ലോക്ക് ഡൌൺ നടത്തുകയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം ഏപ്രിൽ 5 ന് ഒമ്പത് മണിക്ക് ലൈറ്റ് ഓഫ്‌ ചെയ്ത് ദീപം തെളിയിക്കണം എന്ന് ജനങ്ങളോട് ആവശ്യപെട്ടിരിരുന്നു ഇതിന് എതിരെ വിമർശനവുമായി എത്തിയിരിക്കുവാണ് സംവിധായകൻ ലിജോ ജോസ് പില്ലിശ്ശേരി

തന്റെ ഫേസ്ബുക് പോസ്റ്റിലാണ് നരേന്ദ്ര മോദിയെ ആക്ഷേപിച്ചു പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണമെന്നും മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്നുമാണ് പോസ്റ്റ്‌. കൂടാതെ മറ്റൊരു പോസ്റ്റിൽ യോഗയിൽ ഇതിന് മരുന്നില്ലേ പതഞ്ജലി സ്വാമിയുടെ അടുത്ത് ചോദിച്ചോ മൂപരുടെ കൈയിൽ എന്തെങ്കിലും വിദ്യ കാണുമെന്നും പില്ലിശ്ശേരി ഫേസ്ബുക്കിൽ കുറിയ്ക്കുന്നു.

-Advertisements-