Thursday, March 28, 2024
-Advertisements-
KERALA NEWSഇസ്ലാമിക തീ-വ്രവാദികളാണ് അഭിമന്യുവിനെ ഇല്ലാതാക്കിയതെന്നുള്ള കടകംപള്ളിയുടെ പരാമർശത്തിനെതിരെ യൂത്ത് ലീഗ് രംഗത്ത്

ഇസ്ലാമിക തീ-വ്രവാദികളാണ് അഭിമന്യുവിനെ ഇല്ലാതാക്കിയതെന്നുള്ള കടകംപള്ളിയുടെ പരാമർശത്തിനെതിരെ യൂത്ത് ലീഗ് രംഗത്ത്

chanakya news
-Advertisements-

കോഴിക്കോട്: എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീ-വ്രവാദികൾ ആണെന്ന് കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു. എന്നാൽ ഫേസ്ബുക്ക് കുറുപ്പിനെതിരെ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം രംഗത്തെത്തിയിരിക്കുകയാണ്. എസ് ഡി പി ഐ എന്ന് പറയാതെ ഇസ്ലാമിക തീ-വ്രവാദമെന്ന് പറഞ്ഞതിനെതിരെയാണ് നജീബ് കാന്തപുരം വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊ-ന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേൽവിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽ ഇസ്‍ലാമിക തീ-വ്രവാദികൾ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിൻ നടന്നിരുന്നു. കൊ-ല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് SDPI യാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വർഗീയത കത്തിക്കാൻ വേണ്ടിയായിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറം കടകംപള്ളി സുരേന്ദ്രൻ എന്ന മന്ത്രി പഴയ ട്വിറ്റര് പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്. രണ്ട് കൂട്ടരുടെയും ഉദ്ദേശം പറ്റാവുന്ന വിധം തെറ്റിദ്ധരിപ്പിച്ച് ആവുന്നത്ര വർ-ഗീയത പരത്തുക എന്നത് തന്നെയാണ്. വർ-ഗീയത ‘പൂത്തുലയട്ടെ’ എന്നാണ് കടകംപള്ളിയും ഉത്തരേന്ത്യൻ സംഘിയും ഒരുമിച്ചു പറയുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാവും.

-Advertisements-