Saturday, April 20, 2024
-Advertisements-
ENTERTAINMENTഇൻസ്റാഗ്രാമിലും താരമായി അഹാന കൃഷ്ണകുമാർ

ഇൻസ്റാഗ്രാമിലും താരമായി അഹാന കൃഷ്ണകുമാർ

chanakya news
-Advertisements-

അടുത്തിടെ ഒരു പാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന താരമാണ് ചലച്ചിത്ര താരം കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ കുമാർ. ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും വളരെ ആക്റ്റീവ് ആയ താരമാണ് അഹാന. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ ഫോളേവേഴ്സ് ആയതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവയ്ചിരിക്കുകയാണ് താരം ഇപ്പോൾ. വളരെ കുറച്ചു സമയം കൊണ്ടാണ് അഹാന ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്ലിയൻ ഫോളോവെഴ്സിനെ നേടിയത്.

ഫോള്ളോവെർസിനോടുള്ള നന്ദിയോടൊപ്പം എല്ലാവർക്കും ഒരു സർപ്രൈസ് കൂടി കരുതി വച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. അഹാനയെ പോലെത്തന്നെ അഹാനയുടെ കുടുംബവും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. അച്ഛന്‍ കൃഷ്ണകുമാര്‍, ​അമ്മ സിന്ധു, അനിയത്തിമാരായ ദിയ, ഹൻസിക, ഇഷാനി തുടങ്ങി ആറുപേര്‍ക്കും യൂട്യൂബ് ചാനലുകളുമുണ്ട്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ ലഭിച്ച കാര്യവും അഹാന പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. കുടുംബത്തിലെ 4പേർക് ഒരേ സമയം പ്ലേ ബട്ടൺ കിട്ടിയതിൽ വളരെ സന്തോഷമുണ്ടെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

-Advertisements-