Wednesday, April 24, 2024
-Advertisements-
KERALA NEWSഉണ്ണിമേരിയുടെ ശരീരം ചൂഷണം ചെയ്തവർ പിന്നെ അവരെ തിരിഞ്ഞ് നോക്കിയില്ല

ഉണ്ണിമേരിയുടെ ശരീരം ചൂഷണം ചെയ്തവർ പിന്നെ അവരെ തിരിഞ്ഞ് നോക്കിയില്ല

chanakya news
-Advertisements-

മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്നെടുത്ത പ്രിയ നടിയാണ് ഉണ്ണിമേരി. ഏതാണ്ട് 26 വർഷത്തോളമായി അഭിനയ ലോകത്തുനിന്നും വിടപറഞ്ഞു കൊണ്ട് താരം മാറി നിൽക്കുകയാണ്. സിനിമയിലെന്നു മാത്രമല്ല പൊതുവേദികളിൽ നിന്നുപോലും വിട്ടു നിന്നിരുന്നു. എന്നാൽ ഇടയ്ക്കൊക്കെ ചില കുടുംബ ചിത്രങ്ങളിൽ മുഖം കാണിച്ചത് മാത്രം ബാക്കി. തിങ്കളാഴ്ച നല്ല ദിവസം, ആൾ കൂട്ടത്തിൽ തനിയെ, കരിയിലകാറ്റുപോലെ, യുഗേ യുഗേ, കാട്ടരുവി, കൃഷ്ണ ഗുരുവായൂരപ്പാ, മുക്കുവനെ സ്നേഹിച്ച ഭൂതം, സ്നേഹമുള്ള സിംഹം, തുടങ്ങിയ സിനിമകളിൽ ഉണ്ണി മേരി നിറസാന്നിധ്യമായിരുന്നു.

ഇന്നും പ്രേക്ഷക ലക്ഷങ്ങളുടെ മനസിൽ നിന്നും ഉണ്ണി മേരിയുടെ ആ അഭിനയ മികവ് മാഞ്ഞു പോയികാണില്ല. മലയാളത്തിൽ മാത്രമല്ല തമിഴ് ചിത്രങ്ങളായ ഉല്ലാസപറവകൾ, ജോണി, മുന്താണെ മുടിച്, മീണ്ടും കോകില തുടങ്ങിയ പടങ്ങളിലൂടെയും ഉണ്ണി മേരി തിളങ്ങി നിന്നു ഒരു കാലമുണ്ടായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ അവർക്ക് ഉണ്ണി മേരി ആയിരുന്നില്ല ദീപയായിരുന്നു. ദീപം പോലെ ജ്വലിച്ചു നിൽക്കുന്ന ഉണ്ണിമേരിയെന്ന ദീപ. എന്നാൽ ഉണ്ണി മേരിയെന്ന നടിയെക്കാൾ ലോക സിനിമ പോലും പേര് കേട്ട മലയാളത്തിൽ ശരീര സൗന്ദര്യത്തെയായിരുന്നു ചൂഷണം ചെയ്യാൻ ശ്രമിച്ചിരുന്നത്. ഉണ്ണി മേരിയെന്ന മികവുറ്റ നടിയോട് കാണിച്ച ഏറ്റവും വലിയ ചതിയിൽ ഒന്നായിരുന്നു അതെന്നു വേണം പറയാൻ.

അന്തരിച്ചു പോയ സംവിധായകനായ പി പത്മരാജ് മാത്രമാണ് ഉണ്ണി മേരിയെന്ന മലയാള നടിയോട് അല്പമെങ്കിലും നീതി കാണിച്ചിട്ടുള്ളതെന്നു വേണം പറയാൻ. ഉണ്ണിമേരിയെ സിനിമകളിൽ നിറസാന്നിധ്യമായി അഭിനയിക്കാൻ കരുത്ത് പകർന്നു നൽകിയതും പി പത്മരാജനായിരുന്നു. ഉണ്ണി മേരിയോളം പോകുന്ന ഒരു സുന്ദരിയെ ഞാൻ കണ്ടിട്ടില്ലെന്നു നടി ഉർവശി പല സ്ഥലത്തും പറഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നുള്ളതും വളരെയധികം ശ്രദ്ധ നേടിയ ഒന്നാണ്‌. സിനിമയല്ല ജീവിതം എന്നുള്ള ഉർവശിയുടെ പുസ്തകത്തിൽ ഉണ്ണി മേരിയെ വർണ്ണിച്ചു എഴുതിയിരിക്കുന്നതും ശ്രദ്ധേയമായ കാര്യങ്ങളാണ്.

-Advertisements-