Thursday, April 25, 2024
-Advertisements-
NATIONAL NEWSഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്ന് അജ്ഞാത സന്ദേശം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്ന് അജ്ഞാത സന്ദേശം

chanakya news
-Advertisements-

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്ന് അജ്‍ഞാത സന്ദേശം. വ്യാഴാഴ്ച രാത്രിയിൽ ഉത്തർപ്രദേശ് പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലിലേക്കാണ് ഈ സന്ദേശം വന്നത്. മുഖ്യമന്ത്രി മുസ്ലിം വിരുദ്ധനായി പ്രവർത്തിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിനെതിരെ വധശ്രമ സന്ദേശവുമായി എത്തിയത്. 7570000010 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത് സംഭവത്തിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തിക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട് ഐ പി സി സെക്ഷൻ 505 സെക്ഷൻ 506 സെക്ഷൻ 507 എന്നി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

-Advertisements-