Saturday, April 20, 2024
-Advertisements-
KERALA NEWSഉത്രയ്ക്ക് ജ്യൂസിലും പാലിലും ഉറക്കഗുളിക നൽകി: പാമ്പിനെ നോവിച്ചുകൊണ്ട് ശരീരത്തിലേക്ക് കടത്തിവിട്ടു: സൂരജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഉത്രയ്ക്ക് ജ്യൂസിലും പാലിലും ഉറക്കഗുളിക നൽകി: പാമ്പിനെ നോവിച്ചുകൊണ്ട് ശരീരത്തിലേക്ക് കടത്തിവിട്ടു: സൂരജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

chanakya news
-Advertisements-

കൊല്ലം: അഞ്ചലിൽ പാമ്പുക-ടിയേറ്റ് മ-രിച്ച ഉത്രയ്ക്ക് ഭർത്താവ് സൂരജ് കിടക്കുന്നതിന് മുമ്പായി ഉറക്കഗുളിക നൽകിയതായി വെളിപ്പെടുത്തൽ. ആദ്യ തവണ പായസത്തിൽ ഉറക്കഗുളിക നൽകിയെന്നും പിന്നീട് രണ്ടാം വട്ടം ജ്യൂസിൽ നൽകിയെന്നും സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുവട്ടവും ഉത്തരയെ പാമ്പ് കടിച്ചപ്പോൾ സൂരജ് ഉറക്കഗുളിക നൽകിയിരുന്നതായും പറയുന്നുണ്ട്. ഉറക്കഗുളിക മേടിച്ച അടൂരിലെ മെഡിക്കൽ സ്റ്റോറിൽ പോലീസ് സംഘം എത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. മാർച്ച് രണ്ടിന് ഉത്രയെ പാമ്പ് കടിച്ചപ്പോൾ അന്ന് സൂരജിന്റെ മാതാവ് ഉണ്ടാക്കിയ പായസത്തിൽ ഉറക്കഗുളിക ചേർത്ത് ഉത്തരയ്ക്ക് നൽകിയതായും തുടർന്ന് അണലിയെ ഉത്തരയുടെ ശരീരത്തിലേക്ക് കടത്തിവിട്ട് തായും പറയുന്നു.

ഉത്തരയെ കടിക്കുന്നതിനായി അണലിയെ ശരീരത്തിലേക്ക് കടത്തി വിടുകയും ചെയ്തു. തുടർന്ന് പാമ്പ് ഉത്രയെ ക-ടിക്കുകയും ഉത്ര ബഹളം വെക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകുകയും ചെയ്തു. ശേഷം അവസാനമായി മെയ് ആറിന് മൂർഖനെ കൊണ്ട് സൂരജ് കടിപ്പിക്കുകയായിരുന്നു. ഇതിന് മുമ്പ് ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകുകയും പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് കടത്തി വിടുകയും ചെയ്തു. തുടർന്ന് പാമ്പ് കടിക്കുകയും കുറെ സമയത്തിന് ശേഷം ഉത്ര മരണത്തിന് കീഴടങ്ങുകയായിരുന്നു. ചോദ്യംചെയ്യലിനൊടുവിൽ ഉത്യെ ശാരീരികമായും മാനസികമായും സൂരജ് പീ-ഡിപ്പിച്ചിരുന്നതായും പോലീസിന് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. 2018 മാർച്ച് 26 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഇവർ തമ്മിൽ ഇടയ്ക്കിടയ്ക്ക് സ്വരചേർച്ച കളും ഉണ്ടായിരുന്നതായി പറയുന്നു.

കഴിഞ്ഞ ജനുവരി മാസം സൂരജ് ഉത്രമായി വഴക്കുണ്ടാക്കുകയും വിവരമറിഞ്ഞ പിതാവ് വിജയസേനനും സഹോദരപുത്രൻ ശ്യാമും അടൂരിലെത്തുകയും ഉത്രയെ കൂട്ടിക്കൊണ്ടു പോവുകയാണെന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നു. ഇതിനെ തുടർന്ന് ലഭിച്ച സ്വർണവും, അഞ്ച് ലക്ഷം രൂപയും, കാറും മൂന്നേകാൽ ലക്ഷം രൂപയുടെ ഓട്ടോയും തിരികെ നിൽക്കേണ്ടിവരുമെന്നുള്ള ഭയപ്പാട് മൂലം കൊ-ലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

-Advertisements-