Wednesday, April 17, 2024
-Advertisements-
KERALA NEWSഉത്ര കൊലപാതകം ; സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തു

ഉത്ര കൊലപാതകം ; സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കൊല്ലം: ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ മാതാവ് രേണുകയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തു. അടൂരിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. തെളിവുനശിപ്പിക്കൽ, ഗൂഢാലോചന, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.

ഉത്രാ വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും പലതവണയായി പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. മെയ് ഏഴിനാണ് അഞ്ചൽ സ്വദേശിയായ ഉത്രയെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ മുറിയിൽനിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു. എന്നാൽ ശീതികരിച്ചിരുന്ന മുറിയുടെ ജനാലകൾ അടച്ചിരുന്നുവെന്നും അടച്ചിട്ട മുറിയിൽ എങ്ങനെ പാമ്പ് കയറിന്ന് ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കേസ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മാർച്ച്‌ മാസത്തിൽ ഭർത്താവിന്റെ അടൂർ പാറക്കോട്ടുള്ള വീട്ടിൽ വെച്ച് യുവതിയെ പാമ്പ് കടിച്ചിരുന്നു.

എന്നാൽ രണ്ടാം തവണയും ഉത്രയെ പാമ്പുകടിച്ചപ്പോഴാണ് സംഭവത്തിൽ കൂടുതൽ ദുരൂഹത വർധിച്ചത്. എന്നാൽ അഞ്ചൽ പോലീസ് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന വീട്ടുകാരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഭർത്താവ് സൂര്യനെയും അച്ഛൻ സുരേന്ദ്രനും അറസ്റ്റ് ചെയ്തിരുന്നു. പാമ്പുപിടുത്തക്കാരനായ സുരേഷിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ മാതാവിനെയും സഹോദരിയെയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

-Advertisements-