Friday, March 29, 2024
-Advertisements-
KERALA NEWSഉമ്മയോ കണ്ടാൽ അങ്ങനെ പറയില്ലല്ലോ ; ഉമ്മയ്ക്കും മകനും നേരെ സദാചാര ആക്രമണം നടത്തിയ യുവാവ്...

ഉമ്മയോ കണ്ടാൽ അങ്ങനെ പറയില്ലല്ലോ ; ഉമ്മയ്ക്കും മകനും നേരെ സദാചാര ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : അമ്മയ്ക്കും മകനും നേരെ സദാചാര ആക്രമണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി ആശിഷിനെ തെന്മലയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്തി.

ങ്കളാഴ്‌ച വൈകിട്ടാണ് പറവൂർ സ്വദേശിനിയായ ഷംല (44), മകൻ സലു (23) എന്നിവർക്കെതിരെ സദാചാര ആക്രമണം നടന്നത്. ഷംലയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി തിരിച്ച് പോകുന്ന വഴി ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ച് റോഡിൽ വാഹനം നിർത്തിയിട്ടപ്പോഴാണ് ആശിഷ് എത്തി സദാചാര ആക്രമണം നടത്തിയത്.

കാറിനകത്ത് ഉള്ളത് ഉമ്മയാണെന്ന് പറഞ്ഞപ്പോൾ നിന്റെ ഉമ്മയോ കണ്ടാൽ അങ്ങനെ പറയില്ലല്ലോ എന്ന് അശ്ലീല ചുവയോടെ ആശിഷ് ഷംലയുടെ മകനോട് പറയുകയായിരുന്നു. തുടർന്ന് കമ്പി വടികൊണ്ട് കാറിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുകയും ഷംലയുടെ മകനെ മർദിക്കുകയുമായിരുന്നു. ഉമ്മയും മകനുമാണെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും പ്രതി അസഭ്യം പറയുകയായിരുന്നെന്ന് ഷംല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ആളുകൾ സംഭവം ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ഇയാൾ ആക്രമണം അവസാനിച്ചത്. തുടർന്ന് ഷംലയും മകനും പരവൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റതിനാൽ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

-Advertisements-