Friday, April 19, 2024
-Advertisements-
ENTERTAINMENTഉമ്മ മുസ്ലിം പേര് സ്വീകരിച്ചിട്ട് 45 വർഷമായി, താൻ ജനിച്ചത് മുസ്ലിം ചുറ്റുപാടിൽ ; അനാവശ്യ...

ഉമ്മ മുസ്ലിം പേര് സ്വീകരിച്ചിട്ട് 45 വർഷമായി, താൻ ജനിച്ചത് മുസ്ലിം ചുറ്റുപാടിൽ ; അനാവശ്യ ചർച്ചകളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് നജിം അർഷാദ്

chanakya news
-Advertisements-

മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞുള്ള അനാവശ്യ ചർച്ചകളിലേക്ക് തന്നെയും കുടുംബത്തെയും വലിച്ചിഴയ്ക്കരുതെന്ന് ഗായകൻ നജീം അർഷാദ്. നജീം അർഷാദ് മുസ്ലിം അല്ലെന്ന തരത്തിലുള്ള ഓൺലൈൻ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇതിനെതിരെയാണ് നജീമിന്റെ പ്രതികരണം.

തന്റെ മതത്തെ കുറിച്ചോ മാതാപിതാക്കളുടെ മതത്തെ കുറിച്ചോ താൻ എവിടെയും പറഞ്ഞിട്ടില്ല തന്റെ ഉമ്മയുടെ പേര് റഹ്മ എന്നാണ് ഉമ്മ മുസ്ലിം പേര് സ്വീകരിച്ചിട്ട് 45 വർഷമായെന്നും നജീം പറയുന്നു. വാപ്പയുടെ പേര് ശാഹുൽ ഹമീദ് എന്നാണെന്നും നജീം പറയുന്നു. താൻ ജനിച്ചതും വളർന്നതുമെല്ലാം ഇസ്‌ലാം ചുറ്റുപാടിലാണെന്നും ഇനിയും സംശയമുള്ളവർ തന്റെ അടുത്തേക്ക് വരട്ടെ എന്നും നജീം പറയുന്നു.

തന്റെ ഉമ്മ വിവാഹത്തിന് ശേഷം മതം മാറിയതാണെന്നും വർഷങ്ങളായി അതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും ചർച്ചകളും നടക്കുന്നുണ്ടെന്നും എന്നാൽ അതിനൊന്നും മറുപടി നല്കാറില്ലെന്നും നജീം പറയുന്നു. ജാതിയും മതവും പറഞ്ഞ് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നജീം പറയുന്നു.

-Advertisements-