Thursday, March 28, 2024
-Advertisements-
ENTERTAINMENTഎട്ട് വർഷത്തെ തന്റെ ദാമ്പത്യ ജീവിതം തകരാനുള്ള കാരണക്കാരി ഞാൻ തന്നെ ; ബിഗ്‌ബോസ് താരം...

എട്ട് വർഷത്തെ തന്റെ ദാമ്പത്യ ജീവിതം തകരാനുള്ള കാരണക്കാരി ഞാൻ തന്നെ ; ബിഗ്‌ബോസ് താരം ആര്യ പറയുന്നു

chanakya news
-Advertisements-

അഭിനേത്രിയാണ് അവതാരകയായും ഒരുപോലെ തിളങ്ങിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആര്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി. ബിഗ്ഗ് ബോസ്സ് സീസൺ 2ൽ എത്തിയതോടെ ആര്യയെക്കുറിച്ചു കൂടുതൽ അറിയാൻ പ്രേക്ഷകർക്ക് കഴിഞ്ഞു. തന്റെ വിവാഹജീവിതത്തെ കുറിച്ചും വീട്ടുകാരെക്കുറിച്ചും അച്ഛന്റെയും സഹോദരന്റെയും വിയോഗത്തെക്കുറിച്ചുമെല്ലാം ആര്യ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ആര്യയുടെ ജാനിനെക്കുറിച്ചുള്ള വിവരങ്ങളാണ് ആരാധകർക്ക് അറിയാൻ താല്പര്യം. ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് ആരെ എന്നുള്ള ചോദ്യത്തിന് അച്ഛനെയും മകളെയും പിന്നെ ജാനിനെയുമാണെന്നു താരം ബിഗ്ഗ് ബോസ്സിൽ പറഞ്ഞിരുന്നു.

ആര്യ പറഞ്ഞ ജാൻ ആരാണെന്നു അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകർ. പരിപാടിയിൽ നിന്നും പുറത്തുവന്നതിന് ശേഷം വെളിപ്പെടുത്താം എന്നായിരുന്നു താരം അന്ന് പറഞ്ഞത്. ആര്യയുടെ മുൻ ഭർത്താവും സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനുമായ രോഹിത്താണോ ആ ജാൻ എന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. മകൾ റോയുടെ പിറന്നാൾ ആഘോഷം ആര്യ ബിഗ്ഗ് ബോസ്സിൽ ഉള്ളപ്പോൾ രോഹിതും അർച്ചനയും കൂടിയാണ് ഗംഭീരമായി നടത്തിയത്. കൂടാതെ ഇൻസ്റ്റാഗ്രാമിൽ രോഹിതിനെ ആര്യ ഫോളോ ചെയ്യാൻ തുടങ്ങിയതുമാണ് ആരാധകരുടെ സംശയത്തിന് വഴിവെച്ചത്.

സ്കൂൾ പഠനകാലത്തെ നീണ്ട പ്രണയത്തിനൊടുവിൽ പക്വത ഇല്ലാത്ത പ്രായത്തിലുള്ള വിവാഹമായിരുന്നു തന്റേത്, 3 വർഷങ്ങൾക്ക് ശേഷമാണു മകൾ ഉണ്ടായത്. 8 വർഷം നീണ്ട ദാമ്പത്യം താൻ കാരണം ആണ് അവസാനിപ്പിച്ചത് എന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്യയുടെ ജാനിനെക്കുറിച്ചു പല വിവാദങ്ങളും ബിഗ്ഗ് ബോസ്സിനിടെ ഉണ്ടായിരുന്നു. ബിഗ്ഗ് ബോസ്സിലെ അണിയറപ്രവർത്തകരിൽ ഒരാളായ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയുടെ പേരായിരുന്നു നേരത്തെ ഉയർന്നു വന്നിരുന്നത്. ഇന്ത്യന്‍ സിനിമയുടെ ജാനും ഞാനും എന്ന ക്യാപ്ഷനില്‍ അദ്ദേഹം മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായത്. ആര്യയുടെ ജാൻ നിങ്ങളാണോ എന്ന ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.

-Advertisements-