Saturday, April 20, 2024
-Advertisements-
KERALA NEWSഎത്രയൊക്കെ കത്തി ചാമ്പലായാലും ഒരു തെളിവ് ബാക്കിയുണ്ടാകും ; സെക്രട്ടറിയേറ്റിലെ തീപിടിത്തം പ്രതികരണവുമായി കൃഷ്ണകുമാർ

എത്രയൊക്കെ കത്തി ചാമ്പലായാലും ഒരു തെളിവ് ബാക്കിയുണ്ടാകും ; സെക്രട്ടറിയേറ്റിലെ തീപിടിത്തം പ്രതികരണവുമായി കൃഷ്ണകുമാർ

chanakya news
-Advertisements-

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ രംഗത്ത്. എത്രയൊക്കെ കത്തി ചാമ്പലായാലും ഒരു തെളിവ് ബാക്കിയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കളക്ടറേറ്റിൽ നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു. കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു “well planned murder” ആയിരുന്നു.. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു.. അന്നും എന്നും നാളെയും അതുണ്ടാകും..

-Advertisements-