Friday, March 29, 2024
-Advertisements-
KERALA NEWSഎന്താണെന്ന് അറിയാൻ വാതിലിന്റെ തുളയിലൂടെ നോക്കി, ശക്തിയായി എന്തോ സംഭവിച്ചു ചോര ഒഴുകി ; മറക്കാനാവാത്ത...

എന്താണെന്ന് അറിയാൻ വാതിലിന്റെ തുളയിലൂടെ നോക്കി, ശക്തിയായി എന്തോ സംഭവിച്ചു ചോര ഒഴുകി ; മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് മഞ്ജുവാര്യർ

chanakya news
-Advertisements-

മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ദിലീപിന്റെ നായികയായെത്തി പിന്നീട് ദിലീപിനെ വിവാഹം ചെയ്ത് ഒടുവിൽ വിവാഹ ബന്ധം വേർപ്പെടുത്തി വീണ്ടും സിനിമയി സജീവമായപ്പോൾ മലയാളികൾ മഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാണ് വരവേറ്റത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായ മഞ്ജു നിരവധി ഹിറ്റ് ചിത്രങ്ങയുടെ ഭാഗമായി.

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് അഭിനയ ജീവിതം അവസാനിപ്പിച്ച മഞ്ജുവാര്യരുടെ തിരിച്ച് വരവ് ആരാധകർ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. മഞ്ജു വാര്യരുടെ സഹോദരൻ മധുവാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം എന്ന ചിത്രമാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ യാണ് മഞ്ജു വാര്യരുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

സിനിമയിൽ സജീവമായതോടെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുള്ള താരം തന്റെ നെറ്റിയിലുള്ള മുറിപ്പാടിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. എത്ര മേക്കപ്പ് ഇട്ടാലും പോകാത്ത പാടാണ് നെറ്റിയിലെന്നും കുട്ടിക്കാലത്താണ് ആ മുറിവ് ഉണ്ടായതെന്നും താരം പറയുന്നു.

എൽകെജി,യുകെജി പഠനകാലത്താണ് നെറ്റിയിൽ മുറിവേറ്റത്. സ്‌കൂളിലെ ക്‌ളാസ് മുറികൾ എല്ലാം അടഞ്ഞതായിരുന്നു. എന്നാൽ തന്റെ ക്ലാസ്സിന് മാത്രമായി രണ്ട് വാതിലുകൾ ഉണ്ടായിരുന്നു. ഒരു ദിവസം വാതിലിൽ ഒരു തുള കണ്ടു. അത് എന്താണെന്ന് അറിയാൻ വേണ്ടി വാതിലിനോട് ചേർത്ത് കണ്ണ് വെച്ച് നോക്കുന്ന സമയത്ത് ആരോ ശക്തിയായി വാതിൽ തുറന്നു. വാതിൽ വന്നിടിച്ച് നെറ്റി മുറിഞ്ഞ് ചോര ഒഴുകി. ഇത് കണ്ട മറ്റ് കുട്ടികൾ ടീച്ചറെ വിളിച്ചു. പിന്നീട് ‘അമ്മ വന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോയെന്നും ആ സംഭവത്തിന്റെ ഓർമയാണ് നെറ്റിയിലെ പാടെന്നും മഞ്ജു വാര്യർ പറയുന്നു.

-Advertisements-