Thursday, April 25, 2024
-Advertisements-
KERALA NEWSഎന്തെങ്കിലും പറയാനുണ്ടോ ; കോടതിയുടെ ചോദ്യത്തിന് നെഞ്ചു വേദനിക്കുന്നു എന്നായിരുന്നു സ്വപ്നയുടെ മറുപടി

എന്തെങ്കിലും പറയാനുണ്ടോ ; കോടതിയുടെ ചോദ്യത്തിന് നെഞ്ചു വേദനിക്കുന്നു എന്നായിരുന്നു സ്വപ്നയുടെ മറുപടി

chanakya news
-Advertisements-

രാജ്യം കണ്ട ഏറ്റവും വലിയ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപനയെ രണ്ട് ദിവസം മുൻപ് ബംഗളൂരിവിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. രൂപമാറ്റം വരുത്തിയ സ്ഥിതിയിലാണ് പ്രതികളായ സ്വപ്‍ന, സന്ദീപ് എന്നിവരെ എൻഐഎ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ കേരളത്തിൽ എത്തിച്ച സ്വപ്‍നയെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തിയും മറ്റും നടന്നിരുന്ന സ്വപ്‍നയുടെ ധൈര്യം പക്ഷേ കോടതിക്ക് മുന്നിൽ ചോർന്നു പോയിരുന്നു.

കോടതിയിൽ ഹാജരാക്കിയ സ്വപ്‍ന പേടിച്ചു വിറയ്ക്കുകയും അന്വേഷണ ഉദ്യോഗസ്ഥരോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. കറുത്ത ഷാൾ കൊണ്ട് മുഖം മൂടിയിരുന്ന സ്വപ്‍ന എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് നെഞ്ചുവേദനയും വെപ്രാളവുമുണ്ടെന്നാണ് ജഡ്ജിക്ക് മറുപടി കൊടുത്തത്. നിസ്സംഗ ഭാവത്തിൽ നിന്നിരുന്ന സ്വപനക്ക് ചികിത്സ ഉറപ്പാക്കാനും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആവിശ്യപ്പെടുകയിരുന്നു.

സ്ഥിരമായി കറുത്ത വേഷം ധരിക്കാൻ ഇഷ്ടപെടുന്ന സ്വപ്‍ന കോടതിയിൽ എത്തിയപ്പോഴും കറുത്ത വേഷമാണ് ധരിച്ചത്. സ്വപ്‍നയെ എത്തിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞാണ് മറ്റൊരു പ്രതിയായ സന്ദീപിനെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകുന്നത്. എന്നാൽ കേസ് പരിഗണിക്കുന്ന ഒരു സമയത്ത് പോലും ഇരുവരും പരസ്പരം നോക്കിയിരുന്നില്ല. സ്വപ്‍നക്കായി ആളൂർ അസോസിയേറ്റിൽ നിന്നും അഭിഭാഷകൻ എത്തിയെങ്കിലും ഭർത്താവിനോട് ചോദിച്ചിട്ട് മതിയെന്നാണ് സ്വപ്ന കൊടുത്ത മറുപടി.

-Advertisements-