Saturday, April 20, 2024
-Advertisements-
KERALA NEWSഎന്റെ ജീവിതം തിരിച്ച് തന്ന കള്ളന് നന്ദി ; സച്ചിയുടെ ജീവിതം മോഷണം പോയ കഥ...

എന്റെ ജീവിതം തിരിച്ച് തന്ന കള്ളന് നന്ദി ; സച്ചിയുടെ ജീവിതം മോഷണം പോയ കഥ സോഷ്യൽ മീഡിയയിൽ വൈറൽ

chanakya news
-Advertisements-

മലയാള സിനിമയുടെ തീരാ നഷ്ടമാണ് സംവിധായകൻ സച്ചിയുടെ മരണം. ഒരുപാട് നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ച സച്ചി കഴിഞ്ഞ ദിവസം മരണപെട്ടത് ഞെട്ടലോടെയാണ് സിനിമ ലോകം കാണുന്നത്. അനാർക്കലി, അയ്യപ്പനും കോശിയും, രാമലീല, ചോക്ലേറ്റ് തുടങ്ങിയവ നിരവധി സിനിമകളിലാണ് ഇദ്ദേഹം ഭാഗമായത്.

ഏറ്റവും ഒടുവിൽ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും വൻ ഹിറ്റായി മാറിയിരുന്നു. വിവാദങ്ങൾക്ക് ശേഷം ജയിൽ മോചിതനായ ദിലീപിന് വേണ്ടി രാമലീല സമ്മാനിച്ചതും സച്ചി തന്നെയാണ്. സ്ക്രിപ്റ്റ് റൈറ്ററിൽ നിന്നും സംവിധായകനാകാൻ കൊതിച്ച സച്ചിയുടെ ആദ്യത്തെ സിനിമയാണ് പൃഥ്വിരാജ് നായകനായ അനാർക്കലി.

സച്ചിയുടെ മരണത്തിന് പിന്നാലെ അനാർക്കലി സിനിമയുടെ തിരക്കഥ മോക്ഷണം പോയ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചിയിൽ വെച്ച് നിർത്തിയിട്ട കാറിൽ നിന്നും അനാർകലിയുടെ തിരക്കഥ ഉൾപ്പടെ ഉള്ളവ മോക്ഷണം പോയിരുന്നു. ഏറെ നാളായി ആഗ്രഹിച്ച സംവിധാന രംഗത്തേക്ക് ഉള്ള തിരക്കഥ മോക്ഷണം പോയത് സച്ചിയെ തളർത്തിയിരുന്നു.

തിരക്കഥയുടെ മറ്റ് പകർപ്പ് കൈയിൽ ഇല്ലാത്തതും തലവേദന സൃഷ്ടിച്ചു എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞു തിരുവനന്തപുരത്ത് എത്തിയ സച്ചിക്ക് ബാഗ് തിരികെ ലഭിച്ചു. ബാഗിലെ മറ്റ് സാധനങ്ങൾ എല്ലാം മോക്ഷണം പോയെങ്കിലും അനാർക്കലിയുടെ തിരക്കഥയുള്ള ബാഗ് എടുത്ത സ്ഥലത്ത് തന്നെ കള്ളൻ തിരികെ വെച്ചിരുന്നു. തന്റെ ജീവിതം തിരികെ തന്ന കള്ളന് നന്ദി പറഞ്ഞ സച്ചി പിന്നീട് അനാർക്കലി സംവിധാനം ചെയ്തു പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായവും സ്വന്തമാക്കി.

-Advertisements-