Saturday, April 20, 2024
-Advertisements-
ENTERTAINMENTഎന്റെ നല്ല സുഹൃത്തുകൾ തന്നെയാണ് കാമുകന്മാരായിട്ടുള്ളത് ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയില്ല ; ചന്ദ്ര...

എന്റെ നല്ല സുഹൃത്തുകൾ തന്നെയാണ് കാമുകന്മാരായിട്ടുള്ളത് ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയില്ല ; ചന്ദ്ര ലക്ഷ്മൺ

chanakya news
-Advertisements-

സിനിമ സീരിയൽ രംഗത്ത് കൂടി മലയാളികൾക്ക് പരിചയമുള്ള നടിയാണ് ചന്ദ്ര ലക്ഷ്മൺ. അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം വീണ്ടും തിരിച്ചു വരുകയാണ് ഇപ്പോൾ. ഗോസ്റ്റ് റൈറ്റെർ എന്ന ചിത്രത്തിൽ നായിക വേഷത്തിൽ എത്താൻ ഇരിക്കെയാണ് ലോക്ക് ഡൗണ് കാരണം ഷൂട്ടിംഗ് മുടങ്ങിയത്. എ. അർ അജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഓൺലൈൻ മാധ്യങ്ങളിൽ കൂടെ തനിക്ക് നേരേ ഒരുപാട് വ്യാജ വാർത്തകൾ വന്നുവെന്നും താൻ വിവാഹ ശേഷം അമേരിക്കയിൽ പോയെന്നും അവിടെവെച്ച് ഭർത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായെന്നും ചിലർ വാർത്തകൾ പ്രചരിപ്പിച്ചെന്നും അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത് പോലും ഇ കാരണങ്ങൾ കൊണ്ടാണ് ചിലർ എഴുതി പിടിപ്പിച്ചു എന്നാൽ ഇ സമയം താൻ ചെന്നൈയിൽ മ്യുറൽ പെയിന്റിംഗ് പഠിക്കാൻ ഇടവേളയെടുത്താണെന്നും താരം പറയുന്നു
CHANDRA
കല്യാണമയില്ലേ എന്ന ചോദ്യം കേട്ട് മടുത്തുവെന്നും പലരും ഇതിന്റെ വ്യാജ വാർത്തകൾ കൊടുക്കുമ്പോൾ അതൊക്കെ വായിച്ച് താനും അമ്മയും ചിരിക്കാറുണ്ടെന്നും ചന്ദ്ര പറയുന്നു. വിവാഹം കഴിക്കാത്തതിന്റെ കാരണം പ്രേമ നിരാശയല്ലന്നും തന്റെ നല്ല സുഹൃത്തുക്കൾ തന്നെയാണ് പിന്നീട് കാമുകന്മാരായതെന്നും എന്നാൽ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ കൈ കൊടുത്ത് പിരിഞ്ഞെന്നും ചന്ദ്ര കൂട്ടിച്ചേർത്തു.

-Advertisements-