Thursday, April 18, 2024
-Advertisements-
KERALA NEWSഎറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ മാനസയും രാഖിലും മുറിയെടുത്തു,ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു ; മനസയുടെ ഭാവിജീവിതം...

എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ മാനസയും രാഖിലും മുറിയെടുത്തു,ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു ; മനസയുടെ ഭാവിജീവിതം തകർക്കാനുള്ള രാഖിലിന്റെ ശ്രമമാകാം ഇതെന്ന് നിഗമനം

chanakya news
-Advertisements-

ഡെന്റൽ വിദ്യാർത്ഥിനി മനസയെ സുഹൃത്തായ രാഖിൽ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മാനസയും രാഖിലും രണ്ട് വർഷത്തോളമായി അടുപ്പത്തിലായിരുന്നതായും സാമ്പത്തികമായി രാഖിൽ പറഞ്ഞതൊക്കെ നുണയാണെന്ന് മനസിലാക്കിയ മാനസ രാഖിലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. കൂടാതെ ബന്ധം തുടരാൻ രാഖിൽ ആവശ്യപ്പെട്ടെങ്കിലും മാനസ അതിന് തയ്യാറായില്ല ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്ന് രാഖിലിന്റെ സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് രാഖിലും മാനസയും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത് . എറണാകുളത്തുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ റിവ്യൂ സെക്ഷനിൽ രാഖിൽ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടെഴുതിയ റിവ്യൂ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതേസമയം ഒരുമിച്ചുള്ള ചിത്രങ്ങൾ വ്യാജമാണോ എന്ന് വ്യക്തമല്ല. മാനസയെ ബ്ലാക്‌മെയിൽ ചെയ്യാൻ വേണ്ടി അഖിൽ ഹോട്ടലിന്റെ റിവ്യൂ സെക്ഷനിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതതായിരിക്കാം എന്നാണ് നിഗമനം.

സ്വകാര്യ ഹോട്ടലിൽ മാനസയും രാഖിലും റൂം എടുത്തതായി വരുത്തി തീർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചിത്രങ്ങൾ രാഖിൽ പോസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. രാഖിലിന്റെ ശല്ല്യം ഒഴിവാക്കാൻ നേരത്തെ മാനസ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് രാഖിലിനെ പോലീസ് വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചിരുന്നു.

മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ഹോസ്റ്റലിന്റെ റിവ്യൂ രാഖിൽ പോസ്റ്റ് ചെയ്തത്. മാനസ തന്നിൽ നിന്നും അകലുന്നു എന്ന് മനസിലാക്കിയ അഖിൽ മാനസയുടെ ഭാവിജീവിതത്തെ തകർക്കാൻ വേണ്ടിയാണോ ഇത്തരത്തിൽ ചിത്രങ്ങൾ പുറത്ത് വിട്ടതെന്നാണ് നിഗമനം.

-Advertisements-