Saturday, April 20, 2024
-Advertisements-
ENTERTAINMENTഎല്ലാ ഫോട്ടോയിലും എന്താ ഇങ്ങനെ താങ്ങി പിടിച്ചിരിക്കുന്നത് ; കമന്റിട്ട യുവാവിന് കിടിലൻ മറുപടിയുമായി പേർളി...

എല്ലാ ഫോട്ടോയിലും എന്താ ഇങ്ങനെ താങ്ങി പിടിച്ചിരിക്കുന്നത് ; കമന്റിട്ട യുവാവിന് കിടിലൻ മറുപടിയുമായി പേർളി മാണി

chanakya news
-Advertisements-

ടെലിഫിഷൻ ചാനലുകളിൽ അവതാരകയായി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് പേർളി മാണി. അവതാരകയായി എത്തി സിനിമയിലും മുഖം കാണിച്ച പേർളി ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി കൂടിയായിരുന്നു. ബിഗ്‌ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷിനെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താരം അമ്മയാകാനുള്ള ഒരുക്കത്തിലാണ് ഗര്ഭകാലത്തെ നിരവധി ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ പങ്കുവെച്ച ചിത്രത്തിന് യുവാവ് നൽകിയ കമന്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പേർളി.

എല്ലാ ഫോട്ടോയിലും എന്താ ഇങ്ങനെ താങ്ങി പിടിച്ചിരിക്കുന്നത് വീണുപോകുമെന്ന് മനോരമ പറഞ്ഞൊ എന്നാണ് യുവാവിന്റെ കമന്റ്. ഈ കമന്റിനുള്ള മറുപടി നിങ്ങൾ നൽകുമോ എന്നാണ് പേർളി ആരാധകരോട് ചോദിക്കുന്നത്. പേര്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ.
perli mani
നമുക്ക് ഒരു രസകരമായ ഗെയിം കളിക്കാം.
നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ .. ഈ സുന്ദരനായ ആൺകുട്ടിയോട് നിങ്ങളുടെ മറുപടി എന്തായിരിക്കും? Um ചുമ്മ .. ഇതുപോലുള്ള ഒരു അഭിപ്രായത്തെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് അറിയണോ? ?
എനിക്ക് കൂടുതൽ രസകരമായ അഭിപ്രായങ്ങൾ വരുന്നു … ഇത് ലെവൽ 1 മാത്രമാണ് …
PS: ഈ കുട്ടിയോട് എനിക്ക് ദേഷ്യമില്ല … അവനോട് എങ്ങനെ മറുപടി നൽകണമെന്ന് എനിക്കറിയില്ല .. അതിനാൽ ഞാൻ നിങ്ങളുടെ സഹായം ചോദിക്കുന്നു.

അതേസമയം പോസ്റ്റ് പബ്ലിഷ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ പേർളി മാണി പോസ്റ്റ് പിൻവലിക്കുകയും ചെയ്തു

-Advertisements-