Wednesday, April 24, 2024
-Advertisements-
KERALA NEWSഎസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ മെയ് 26 മുതൽ 30 വരെ:...

എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ മെയ് 26 മുതൽ 30 വരെ: ടൈം ടേബിൾ പുറത്ത് വിട്ടു

chanakya news
-Advertisements-

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിൾ പുറത്തുവിട്ടു. മെയ് 16 നു എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കും. 26 നു കണക്ക്, 27 നു ഫിസിക്സ്, 28 നു കെമിസ്ട്രി എന്നിങ്ങനെയാണ് എസ് എസ് എൽ സി പരീക്ഷ നടക്കുക. പ്ലസ് ടു പരീക്ഷകൾ ബയോളജി, സുവോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങി ഏഴ് പരീക്ഷകൾ 27 നു നടക്കും. 28 ബിസിനസ് സ്റ്റഡി അടക്കമുള്ള നാല് വിഷയങ്ങളുടെ പരീക്ഷ നടക്കും.

29 നു ഹിസ്റ്ററി അടക്കമുള്ള അഞ്ച് പരീക്ഷകളും നടക്കും. 30 നു കണക്ക് അടക്കമുള്ള മൂന്നു പരീക്ഷകളും നടക്കും. ഹയർസെക്കണ്ടറി പരീക്ഷ രാവിലെയും എസ് എസ് എൽ സി പരീക്ഷ ഉച്ച കഴിഞ്ഞും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലായാണ് പരീക്ഷകൾ നടത്താൻ തീരുമാനമെടുത്തിരിക്കുന്നത്.

-Advertisements-