Friday, March 29, 2024
-Advertisements-
ENTERTAINMENTഎൽഡി ക്ലർക്ക് ആയിരുന്ന മഞജു ജോലിക്കിടയിലും പഠനം തുടർന്നു ; അവസാനം എത്തിയത് പോലീസ് സ്റ്റേഷനിൽ

എൽഡി ക്ലർക്ക് ആയിരുന്ന മഞജു ജോലിക്കിടയിലും പഠനം തുടർന്നു ; അവസാനം എത്തിയത് പോലീസ് സ്റ്റേഷനിൽ

chanakya news
-Advertisements-

അന്ന് മഞ്ജു എന്ന് പേര് വിളിച്ചവർ ഇന്ന് ആ പേര് വിളിക്കാൻ ഒന്ന് ഭയക്കും. എൽഡി ക്ലർക്കായി ജോലി ചെയ്ത യുവതി തന്റെ ആഗ്രഹം സഫലമാക്കി ഇപ്പോൾ സബ് ഇൻസ്‌പെക്ടർ പദവിലേക്ക് ചുവട് മാറിയിരിയിരിക്കുകയാണ്. ചെങ്ങന്നൂർ നഗര സഭയിലെ റവന്യു വിഭാഗം ക്ലർക്ക് പോസ്റ്റിൽ നിന്നും ഇപ്പോൾ സബ് ഇൻസ്‌പെക്റായി ചെങ്ങന്നൂരിൽ സേവനം അനുഷ്ഠിക്കുകയാണ് മഞ്ജു വി നായർ

നഗരസഭയിൽ വന്നു പോയവർ അന്ന് ചുരിദാർ വേഷത്തിൽ കണ്ട മഞ്ജുവിനെ ഇന്ന് കാണാൻ സാധിക്കുന്നത് കാക്കി വേഷത്തിലാണ്. കൂടെ ജോലി ചെയ്തവർ പോലും പേര് എടുത്ത് വിളിക്കാൻ മടിക്കുമെങ്കിക്കും നാട്ടിലെ രാഷ്ട്രീയ നേതാക്കളെയും ചെയർമാനെയും കൗൺസിലർമാരെയുമൊക്കെ മഞ്ജുവിന് നല്ല പരിചയമാണ്.

സബ് ഇൻസ്‌പെക്ടർ ജോലി ലഭിക്കുന്നതിന് മുൻപേ റെയിൽവേ, പിആർഡിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാക്കി വസ്ത്രം കിട്ടിയ ശേഷം ആദ്യ നിയമനം ലഭിച്ചത് കോഴിക്കോട് വളയം സ്റ്റേഷനിലാണ്. സർക്കാർ ജോലി ലഭിക്കുമ്പോൾ സ്വന്തം സ്വപനങ്ങളെ മറന്ന് ആ ജോലിയിൽ ഒതുങ്ങി കൂടുന്നവർക്ക് കണ്ട് പഠിക്കാവുന്ന ഒരു മാതൃക കൂടിയാണ് മഞ്ജു. വളരെ നാളത്തെ ആഗ്രഹമാണ് മഞ്ജു വി നായർ കരസ്ഥമാക്കിയിരിക്കുന്നത്.

-Advertisements-