Thursday, March 28, 2024
-Advertisements-
KERALA NEWSഏതോ കൊറോണാ ബാധിത൯ മൂന്നു ദിവസം ഓടി നടന്ന് 3,000 പേ൪ക്ക് ഈ അസുഖം കൊടുക്കുവാ൯...

ഏതോ കൊറോണാ ബാധിത൯ മൂന്നു ദിവസം ഓടി നടന്ന് 3,000 പേ൪ക്ക് ഈ അസുഖം കൊടുക്കുവാ൯ ശ്രമിച്ചതാണ് കാസ൪ഗോഡ്കാ൪ക്ക് ഇന്നീ ഗതികേട് ഉണ്ടായത്; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:-

chanakya news
-Advertisements-

കേരളത്തിൽ കൊറോണ പടർന്നപ്പോളാണ് ഒരു കാര്യം മനസിലായത്, കാസറഗോഡ് ജില്ലയുടെ കാര്യം വളരെര പരിതാപകരമാണെന്നുള്ളത്. കാരണം അവിടെ നല്ലൊരു ഹോസ്പിറ്റലില്ല. ഒരു അസുഖം വന്നാൽ കർണ്ണാടകയേ ആശ്രയിക്കേണ്ടി വരുന്നു. നിലവാരമുള്ള ഹോസ്പിറ്റലുകളുള്ള മംഗലാപുരം, ബാംഗ്ലൂർ അടക്കമുള്ള നൂറുകണക്കിന് സ്ഥലങ്ങളുണ്ട്. എന്നാൽ ഇപ്പോൾ കൊറോണ വൈറസ് പടരുന്നത് മൂലം അങ്ങോട്ടേക്കുള്ള വഴികളെല്ലാം അടച്ചതിനാൽ കാസറഗോഡ് ഉള്ളവർനിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത് സംബന്ധിച്ച് സിനിമാതാരം സന്തോഷ് പണ്ഡിറ്റ് എഴുതുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം… ഇത്രയും കാലം ഞാ൯ കരുതിയത്, കേരളത്തില് വികസനത്തിന്ടെ കാര്യത്തില്, ഏറ്റവും അവഗണിക്കപ്പെട്ട ജില്ല വയനാടാണ് എന്നായിരുന്നു. എന്നാല് കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമങ്ങളിലെ വാ൪ത്തകളില് നിന്നാണ് കാസ൪ഗോഡ് ജില്ലയുടെ വളരെ പരിതാപകരമായ, ദയനീയമായ അവസ്ഥ മനസ്സിലായത്. കാസ൪ഗോഡ് നിലവാരമുള്ള ഒരു ആശുപത്രി പോലും ഇല്ലത്രേ. കാസ൪ഗോഡുകാ൪ വലിയ അസുഖം വന്നാല് ക൪ണ്ണാടകയിലാണ് ചികിത്സക്കായ് പോകുന്നത്. മംഗലാപുരം, Banglore അടക്കം ക൪ണ്ണാടകയില് നൂറു കണക്കിന് നല്ല നിലവാരമുള്ള ആശുപത്രികളുണ്ടല്ലോ.

കേരളത്തില് കൊറോണാ കാരണം കാസ൪ഗോഡിലെ അതി൪ത്തി അടച്ചതോടെയാണ് ആ ജില്ലക്കാ൪ അസുഖം വരുമ്പോള് ബുദ്ധിമുട്ടുവാ൯ തുടങ്ങിയത്. ചിലരൊക്കെ മരിക്കുകയും ചെയ്തു. മറ്റു ചില രോഗികള് 100 KM ദൂരെ കണ്ണൂരിലെത്തി ആശുപത്രികളിലാണ് കാണിക്കുന്നത്. സ൪ക്കാരുകള് ഇനിയെങ്കിലും കാസ൪ഗോഡ് ജില്ലയോട് കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കണം. അവിടെ നിലവാരമുള്ള ഒരു ആശുപത്രി എങ്കിലും ഉണ്ടാക്കണം. എന്നും ക൪ണ്ണാടക സംസ്ഥാനത്തെ ആശ്രയിച്ച് ജീവിക്കുക എന്നത് ആ ജില്ലക്കാ൪ക്ക് പ്രായോഗികം അല്ല എന്ന് ഈ കൊറോണാ കാലത്ത് നാം തിരിച്ചറിഞ്ഞല്ലോ. അതുപോലെ കേരളത്തിലും ക൪ണ്ണാടകയെ പോലെ പച്ചക്കറികള് ഉണ്ടാക്കണം. Agriculture ന് പ്രാധാന്യം കൊടുക്കുവാ൯ ഇനിയും നാം വൈകരുത്.

കാസ൪ഗോഡ് ജില്ലയില് അടിയന്തിരമായ് നിലവാരം ഉള്ള ഒരു ആശുപത്രി സ്ഥിപിക്കുക. അവരും കേരള സംസ്ഥാനത്തിന്ടെ ഭാഗമാണ്. (ഏതോ കൊറോണാ ബാധിത൯ മൂന്നു ദിവസം ഓടി നടന്ന് 3,000 പേ൪ക്ക് ഈ അസുഖം കൊടുക്കുവാ൯ ശ്രമിച്ചതാണ് കാസ൪ഗോഡ്കാ൪ക്ക് ഇന്നീ ഗതികേട് ഉണ്ടായത്) കാസ൪ഗോഡിലെ ജനങ്ങളോടൊപ്പം.. ഈ കൊറോണാ കാലം ഉടനെ അവസാനിക്കട്ടെ.. ശാന്തിയും, സമാധാനവും ഉടനെ പുലരട്ടെ.. (വാല് കഷ്ണം.. കൊറോണാ വളരെ വ്യാപകമായതോടെ ആണ് ക൪ണ്ണാടക അതി൪ത്തി അടച്ചത്. പക്ഷേ കണ്ണൂ൪ ജില്ലാക്കാ൪ കാസ൪ഗോഡ് ജില്ലയിലെ ആളുകളോടുള്ള ഇപ്പോഴത്തെ സമീപനം എങ്ങനെയാണ് ?)

-Advertisements-