Friday, April 19, 2024
-Advertisements-
ENTERTAINMENTഏത് രാഷ്ട്രീയ കോമരങ്ങൾ വിളിച്ചാലും നിന്നെയൊന്നും വിടില്ല ഞാൻ ; പോലീസ് വേഷത്തിൽ മാസ് ഡയലോഗും...

ഏത് രാഷ്ട്രീയ കോമരങ്ങൾ വിളിച്ചാലും നിന്നെയൊന്നും വിടില്ല ഞാൻ ; പോലീസ് വേഷത്തിൽ മാസ് ഡയലോഗും പറഞ്ഞ് സരിതാ നായർ

chanakya news
-Advertisements-

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മന്ത്രി സഭ തന്നെ വീണ വിവാദമാണ് സോളാർ കേസ്. സോളാർ കേസിന്റെ ഭാഗമായി വാർത്തകളിൽ നിറഞ്ഞയാളാണ് സരിത എസ് നായർ. വയ്യാവേലി എന്ന ചിത്രത്തിൽ കൂടി മുഖ്യവേഷം ചെയ്ത് അഭിനയ ലോകത്തേക്ക് എത്തിയിരിക്കുകയാണ് സരിത എസ് നായർ. പോലീസ് വേഷത്തിൽ എത്തിയ സരിത എത്തുമ്പോൾ മുൻനിര താരങ്ങളായ ശിവജി ഗുരുവായൂർ, കൊച്ചു പ്രേമൻ എന്നിവരും വയ്യാവേലി ൽ ഉണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് യൂട്യൂബിൽ ഇറങ്ങിയ ചിത്രത്തിന്റെ ഫോട്ടോകളും, വീഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. വീഡിയോ വന്നതോടെ സരിതയെ ട്രോളി ട്രോള്ളന്മാരും രംഗത്തുണ്ട്. സിനിമയുടെ കഥയെയും കഥാപാത്രങ്ങളുടെ അഭിനയവും ചൂണ്ടകാട്ടിയാണ് ട്രോളുകൾ ഏറെയും ഉയരുന്നത്.

-Advertisements-