Friday, March 29, 2024
-Advertisements-
KERALA NEWSഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ലാലേട്ടൻ വിളിക്കുന്നത്, സുഖാന്വേഷണങ്ങൾ നടത്തുന്നത്: ലാലേട്ടൻ ഫോണിൽ വിളിച്ച കാര്യം പങ്കുവെച്ചു...

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ലാലേട്ടൻ വിളിക്കുന്നത്, സുഖാന്വേഷണങ്ങൾ നടത്തുന്നത്: ലാലേട്ടൻ ഫോണിൽ വിളിച്ച കാര്യം പങ്കുവെച്ചു വിധു പ്രതാപ്

chanakya news
-Advertisements-

ലോക്ക് ഡൗൺ വേളയിൽ മിക്കയാളുകളും പ്രത്യേകിച്ച് മറ്റു പരിപാടികളൊന്നുമില്ലാതെ വീട്ടിൽ തന്നെ കഴിയുകയാണ്. എന്നാൽ മലയാളത്തിലെ പ്രമുഖ സിനിമാ താരമായ മോഹൻലാൽ ഈ സമയത്ത് മറ്റു സഹനടന്മ്മാരെ ഫോണിൽ വിളിക്കുകയും സുഖാന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഗായകനായ വിധു പ്രതാപിനെ ഫോണിൽ വിളിച്ച കാര്യം വിധു തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം….ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും

-Advertisements-