Friday, April 19, 2024
-Advertisements-
KERALA NEWSഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച 24 കാരൻ അറസ്റ്റിൽ

ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച 24 കാരൻ അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : കല്ലമ്പലം നവായികുളത്ത് സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ നാവായിക്കുളം സ്വദേശി പ്രദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 9 ആം തീയതി രാത്രിയോടെ യുവതിയുടെ മകനൊപ്പം വീട്ടിലെത്തിയ പ്രതി മകനോടൊപ്പം ഇരുന്ന് പന്ത്രണ്ട് മണിയോളം മദ്യപിക്കുകയും തുടർന്ന് മകനെ ഭാര്യ വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു. തുടർന്ന് യുവതിയുടെ വീട്ടിൽ തിരിച്ചെത്തിയ പ്രതി വാതിൽ തട്ടി വിളിക്കുകയും മകൻ റബർ തോട്ടത്തിൽ ബോധമില്ലാതെ കിടക്കുകയാണെന്നും കള്ളം പറഞ്ഞു. ഇത് വിശ്വസിച്ച് പുറത്തിറങ്ങിയ യുവതി പ്രതിയോടൊപ്പം റബർ തോട്ടത്തിലേക്ക് പോകുകയായിരുന്നു.

റബർ തോട്ടത്തിലെ പുരയിടത്തിൽ എത്തിയപ്പോൾ പ്രതി യുവതിയെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ഉറക്കെ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇതിനിടയിൽ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ ഒളിച്ച് കഴിയുകയായിരുന്ന പ്രതിയെ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.

-Advertisements-