Friday, March 29, 2024
-Advertisements-
KERALA NEWSഒന്നുകിൽ സ്വന്തം വീട്ടിൽ 14 ദിവസം ഐസൊലേഷനിൽ അല്ലെങ്കിൽ ജയിലിൽ അഞ്ച് വർഷം: ശക്തമായ തീരുമാനവുമായി...

ഒന്നുകിൽ സ്വന്തം വീട്ടിൽ 14 ദിവസം ഐസൊലേഷനിൽ അല്ലെങ്കിൽ ജയിലിൽ അഞ്ച് വർഷം: ശക്തമായ തീരുമാനവുമായി പുടിൻ സർക്കാർ

chanakya news
-Advertisements-

കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ശക്തമായ തീരുമാനവുമായി റഷ്യയിലെ പുടിൻ സർക്കാർ. പനി, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. പരിധോധനയിലൂടെ രോഗലക്ഷണം കണ്ടാൽ സ്വയം ഐസുലേഷനിൽ പ്രവേശിക്കാനാണ് സർക്കാർ ഉത്തരവ്. രോഗബാധിതർ പുറത്തിറങ്ങി നടന്നാൽ കടുത്ത നടപടി കൈക്കൊള്ളുമെന്ന് പുടിൻ കൂട്ടിച്ചേര്‍ത്തു. അങ്ങിനെ ഉള്ളവർക്ക് അഞ്ച് വർഷം കഠിന തടവ് അനുവദിക്കുമെന്നും അല്ലാത്ത പക്ഷം നിങ്ങൾ സ്വയം ഐസുലേഷനിൽ കഴിയണമെന്നും പുടിൻ വ്യക്തമാക്കി.

ഒന്നുകിൽ നിങ്ങളുടെ സ്വന്തം വീട്ടിൽ ഐസുലേഷനിൽ കഴിയാം, അല്ലെങ്കിൽ സർക്കാർ ചിലവിൽ ജയിലിൽ വിശ്രമിക്കാമെന്നാണ് സർക്കാർ പറയുന്നത്. കൊറോണ വൈറസ് കേസുകൾ റഷ്യയിൽ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത നടപടി കൈക്കൊള്ളുന്നത്.

-Advertisements-