Friday, March 29, 2024
-Advertisements-
ENTERTAINMENTഒരുപാട് കളിയാക്കൽ കേട്ടു, കുറെ തിരിച്ചടികളും വിഷമതകളും നേരിട്ടു, ഡിപ്രഷനിലേക്ക് പോകുമോ എന്ന് ഭയപ്പെട്ടു: വെളിപ്പെടുത്തലുമായി...

ഒരുപാട് കളിയാക്കൽ കേട്ടു, കുറെ തിരിച്ചടികളും വിഷമതകളും നേരിട്ടു, ഡിപ്രഷനിലേക്ക് പോകുമോ എന്ന് ഭയപ്പെട്ടു: വെളിപ്പെടുത്തലുമായി നടി സ്നേഹ ബാബു

chanakya news
-Advertisements-

കരിക്ക് എന്ന വെബ് സീരിയസിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് സ്നേഹ ബാബു. മികച്ച വേഷങ്ങൾ അഭിനയിച്ചതോടെ സിനിമയിലേക്കും താരത്തിനെ തേടി അവസരങ്ങൾ എത്തുകയായിരുന്നു. ബിജുമേനോൻ നായക വേഷത്തിൽ എത്തിയ ആദ്യരാത്രി എന്ന ചിത്രത്തിൽ കൂടിയാണ് സ്നേഹ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത് പിന്നീട് ഗാനഗന്ധർവൻ, തേരാ പാരാ തുടങ്ങിയ സിനിമകളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.

തന്റെ മുന്നോടുള്ള ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് സ്നേഹ ഇപ്പോൾ. ചെറുപ്പക്കാലം മുതൽ ആർട്ടിസ്റ്റാകാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നവെന്നും അമ്മയും അച്ഛനും മുംബയിൽ താമസമാക്കിയതോടെ താൻ അവിടെയാണ് ജനിച്ചതെന്നും സ്കൂൾ അവാധിക്കാലത്ത് നാട്ടിൽ എത്തുന്നത് മാത്രമാണ് നാടിന് ഒപ്പമുള്ള ഓർമ്മയെന്നും താരം പറയുന്നു. സ്കൂളിലും മറ്റും കലാപരിപാടികളിൽ പങ്കെടുത്തെന്നും പിന്നീട് ഇന്റീരിയൽ ഡിസൈനിങ് പഠിക്കുന്നതിന്റെ ഇടയ്ക്കാണ് അച്ഛൻ മരിച്ചത് തുടർന്ന് പ്രതിസന്ധികൾ നേരിടേണ്ടി വന്നെന്നും താരം പറയുന്നു

പിന്നീട് ഡെപ്രഷനിലേക്ക് പോകുമോയെന്ന് ഭയപ്പെട്ടെങ്കിലും മുംബൈയിൽ പള്ളികളിലെ കൂട്ടായിമകളിൽ കലാപരിപാടികൾ അവതരിപ്പികാൻ വിളിച്ചെന്നും അങ്ങനെ ഡബ്സ്മാഷും മറ്റും വൈറലായി മാറിയതോടെ നാട്ടിൽ ഒരു ടീവി ചാനലിൽ സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരിന്നു അതിനെ തുടർന്ന് ഇന്റീരിയൽ ഡിസൈസിങ് പാതിവഴിക്ക് നിർത്തിയ ശേഷം നാട്ടിലേക്ക് വന്നെങ്കിലും ആ സീരിയൽ ഉപേക്ഷിച്ചത് തന്നെ തകർത്ത് കളഞ്ഞെന്നും താരം പറയുന്നു. ആ സമയത്താണ് കരിക്കിലേക്ക് അഭിനയിക്കാൻ അപേക്ഷ അയച്ചതും അത് വിജയമായി മാറിയതോടെ സിനിമയിൽ അടക്കം അവസരങ്ങൾ ലഭിച്ചെന്നും താരം പറയുന്നു. ഏറെ ദുരന്തങ്ങൾ അനുഭവിച്ചെങ്കിലും ഇപ്പോൾ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും സ്നേഹ പറയുന്നു.

-Advertisements-