Saturday, April 20, 2024
-Advertisements-
ENTERTAINMENTഒരു നാള്‍ എന്റെ മടിത്തട്ടിലും ഒരു കുഞ്ഞിക്കാല്‍ തുള്ളിക്കളിക്കും ; വിവാഹവാർഷികത്തിൽ റൊമാൻസ് ചിത്രങ്ങളുമായി സൂര്യയും...

ഒരു നാള്‍ എന്റെ മടിത്തട്ടിലും ഒരു കുഞ്ഞിക്കാല്‍ തുള്ളിക്കളിക്കും ; വിവാഹവാർഷികത്തിൽ റൊമാൻസ് ചിത്രങ്ങളുമായി സൂര്യയും ഇഷാനും

chanakya news
-Advertisements-

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് ഒരു ട്രാൻസ്ജെൻഡർ റൊമാൻസ് ഫോട്ടോകൾ ആണ്. ലിംഗമാറ്റ ശാസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ഇഷാൻ കെ ഷാനും, സ്ത്രീയായി മാറിയ സൂര്യയുടെയും രണ്ടാം വിവാഹ വാർഷികത്തിൽ എടുത്ത ഗ്രാമീണ തനിമ നിറഞ്ഞ ചിത്രങ്ങൾ ആണ് ഇത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികൾ കൂടിയാണ് ഇവർ. ഓർമയിൽ സൂക്ഷിക്കാൻ ഗ്രാമീണ ഭംഗി, പച്ചപ്പ്‌ എന്നിവയുള്ള ചിത്രങ്ങൾ വേണം എന്ന ആഗ്രഹത്തോടെ ഇരുവരും ഫോട്ടോക്കാരനിലെ ഫോട്ടോഗ്രാഫർ ആയ ഫ്രാങ്കോയെ സമീപിച്ചു. അങ്ങനെയാണ് ആലുവ പുഴയുടെ തീരത്തു നിന്നും മനോഹരമായ റൊമാന്റിക് ഫോട്ടോകൾ ഉടലെടുത്തത്.
tgr
സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയിരിക്കുകയാണ്. ഒരു നാള്‍ എന്റെ മടിത്തട്ടിലും ഒരു കുഞ്ഞിക്കാല്‍ തുള്ളിക്കളിക്കും. ഇതെന്റെ വിശ്വാസമാണ്. പ്രാര്‍ഥനയാണ്. കുഞ്ഞെന്ന സ്വപ്‌നം മനസ്സില്‍ ഉദിച്ചപ്പോള്‍തന്നെ കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറെ നേരില്‍ പോയി കാണുകയും അദ്ദേഹം സങ്കീര്‍ണ്ണമായ പ്രക്രിയയെ കുറിച്ചു പറഞ്ഞു തരികയും ചെയ്തു. താണ്ടേണ്ടത് വലിയ ദൂരമാണ്. അവിടെയെത്താനുള്ള മാര്‍ഗം അതികഠിനവും’, ആദ്യ ഘട്ടം വിജയമെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
tgr 5
ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന രീതിയിലേക്ക് ശരീരത്തെ പാകപ്പെടുത്തിയെടുക്കുക എന്നതാണ് ആദ്യ ഘട്ടം. സാധാരണ ഗര്‍ഭം പേലെയല്ല ട്രാന്‍സ് സ്ത്രീയുടെ ഗര്‍ഭധാരണം. ആരുമായും ഇടപെഴകാതെ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ മാസങ്ങള്‍ നീളുന്ന ചികിത്സയാണ് ഇതിനു വേണ്ടത്. ഗര്‍ഭപാത്രം വയ്ക്കുന്ന ശസ്ത്രക്രിയ വിജയിച്ചാല്‍ സ്വപ്‌നം സാക്ഷാത്ക്കരിക്കും. തന്റെ ഗര്‍ഭപാത്രത്തില്‍ കണ്‍മണി പിറക്കുകയും ചെയ്യും. ബീജം മറ്റൊരാളുടേതായിരിക്കുമെന്നു മാത്രം. ‘ഗര്‍ഭപാത്രം മാറ്റി വച്ച ശേഷമുള്ള ഗര്‍ഭധാരണം ഇന്ത്യയില്‍ ഇതിനുമുമ്പും നടന്നിട്ടുണ്ട്.പക്ഷേ, ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്.
tgr 4
മുപ്പത് ലക്ഷം രൂപയോളം ചിലവ് വരും. സ്വപ്‌നത്തിലേക്കുള്ള യാത്രയില്‍ തളര്‍ത്തുന്നതും അതാണ്. ഞങ്ങളുടെ ആഗ്രഹത്തെ മനസ്സിലാക്കുന്ന സമൂഹത്തിലെ സുമനസ്സുകളുടെ സഹായം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സൂര്യ പറയുന്നു. ഇഷാന്റെ രക്തത്തിൽ പിറക്കുന്ന ഒരുകുഞ്ഞ് എന്ന സ്വപ്നം കാണാൻ തുടങ്ങിയിട്ട് നാളുകൾ ഒരുപാടായി, കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒട്ടുമിക്ക മാധ്യമങ്ങളും ഇത് വർത്തയും ആക്കിയിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ, ഒരു മാസികയ്ക്ക് ഞങ്ങൾ നൽകിയ അഭിമുഖത്തെ വല്ലാതെ വളച്ചൊടിക്കുകയാണ് ചെയ്തത്. കുഞ്ഞെന്ന സ്വപ്നത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ശരിക്കും ആരംഭിച്ചു കഴിഞ്ഞു. എന്നാൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ ഞങ്ങളുടെ സ്വപ്നത്തിന് അത് തടസ്സമായി മാറും.
tgr 1
സ്വപ്നയാത്രയ്ക്കുള്ള ആദ്യപടിയായി ഞാൻ ആദ്യം ഗർഭപാത്രം സ്വീകരിക്കേണ്ടതുണ്ട്, അതിനുശേഷമാണ്
ശസ്ത്രക്രിയയ്ക്കും ഗർഭിണിയാകാനും മറ്റുമായി ഒരുപാട് കടമ്പകൾ കടക്കാനുള്ളത്. അതിനുള്ള പ്രാർത്ഥനയും, സഹായവുമാണ് വേണ്ടത്. മുപ്പത്തിയഞ്ച് ലക്ഷത്തിൽ അധികമാകും ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക്. അതിനായി ആരെങ്കിലും നമ്മളെ സഹായിക്കേണ്ടതുണ്ട്. ഞങ്ങളുടെ കൈയ്യിൽ അത്രയും തുകയില്ല . അത് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിലെ ഒരു ആശുപത്രിയിൽ ആണ് ഞങ്ങൾ ചികിത്സ തേടിയത്. സൂര്യ വ്യക്തമാക്കി.
tgr 3

-Advertisements-