Tuesday, April 23, 2024
-Advertisements-
KERALA NEWSഓക്സിജൻ ക്ഷാമം രൂക്ഷം ; ഗുജറാത്തിൽ നിന്ന് ഓക്സിജൻ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി ചന്ദ്രശേഖരൻ

ഓക്സിജൻ ക്ഷാമം രൂക്ഷം ; ഗുജറാത്തിൽ നിന്ന് ഓക്സിജൻ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി ചന്ദ്രശേഖരൻ

chanakya news
-Advertisements-

കാസർഗോഡ് : കാസർഗോഡ് ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗുജറാത്തിൽ നിന്ന് ഓക്സിജൻ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി ചന്ദ്രശേഖരൻ . ബിജെപി ഭരിക്കുന്ന കർണ്ണാകയിൽ നിന്നായിരുന്നു ഇതുവരെ ഓക്സിജൻ എത്തിച്ചിരുന്നത്. എന്നാൽ കർണാടകയിൽ നിന്നുള്ള ഓക്സിജൻ വരവ് നിലച്ചതോടെയാണ് ഗുജറാത്തിൽ നിന്നും ഓക്സിജൻ എത്തിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്.

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം ജില്ലയിൽ രൂക്ഷമായിരിക്കുകയാണ്. ഓക്സിജൻ ദൗർലഭ്യം മുഖ്യമന്ത്രിയെയും,ആരോഗ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും. കർണാടകയിൽ നിന്നും ഓക്സിജൻ ലഭിക്കുമെങ്കിലും സിലിണ്ടറുകൾക്ക് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഉടനീളം ഓക്സിജൻ ദൗർലഭ്യം രൂക്ഷമായി തുടരുകയാണ്.

-Advertisements-