Friday, March 29, 2024
-Advertisements-
KERALA NEWSഓണാഘോഷത്തിന് പുറത്തുനിന്നു കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത ഉണ്ടാക്കും; നിയന്ത്രണവുമായി മുഖ്യമന്ത്രി

ഓണാഘോഷത്തിന് പുറത്തുനിന്നു കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത ഉണ്ടാക്കും; നിയന്ത്രണവുമായി മുഖ്യമന്ത്രി

chanakya news
-Advertisements-

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഓണനാളുകളിൽ എത്തുന്ന സാധനങ്ങൾ നിയന്ത്രിക്കണമെന്നും ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജില്ലാ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും ഡി എം ഒമാരുടെയും യോഗം വിളിച്ചിരുന്നു. യോഗത്തിലാണ് ഇക്കാര്യങ്ങൾ നിർദ്ദേശിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പുറത്തുനിന്നു കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപനത്തിന് സാധ്യത ഉണ്ടാകുമെന്നാണ് ആയതിനാൽ അതാത് പ്രദേശത്തെ പൂക്കൾ ഉപയോഗിച്ചുകൊണ്ട് പൂക്കളമുണ്ടാകണമെന്നും. പൊതുസ്ഥലങ്ങളിൽ ആഘോഷം പാടില്ലെന്നും വാർഡ് തല സമിതിയെ സജീവമാക്കുകയും ജനമൈത്രി പോലീസിന്റെ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന അതിർത്തി പ്രദേശങ്ങളിൽ വേണ്ട രീതിയിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജാഗ്രത പാലിക്കണം. രോഗവ്യാപനം തടഞ്ഞുകൊണ്ട് ജീവൻ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. കോവിഡ് വ്യാപിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ ഓരോ പ്രദേശത്തെയും പ്രത്യേകത എടുത്തു പരിശോധിക്കണമെന്ന് വാർഡ് തല സമിതികൾ ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

-Advertisements-